കേരളതീരത്ത് ഭീമന്‍ തിരമാലകള്‍ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യത. 2.5 മീറ്റര്‍ മുതല്‍ 2.7 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സമുദ്ര വിവരകേന്ദ്രത്തിന്റേതാണ് അറിയിപ്പ്.

അതേ സമയം ഓഖി ദുരന്തത്തില്‍ ഇന്ന് രണ്ട് മൃതദേഹം കൂടി കണ്ടെടുത്തു. കോഴിക്കോട് തീരത്തു നിന്നാണ് മൃതശരീരങ്ങള്‍ കണ്ടെടുത്തത്. വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹങ്ങള്‍ ബേപ്പൂര്‍ തീരത്ത് എത്തിക്കും. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി.