പി ശശിയുടേത് അഹങ്കാരം നിറഞ്ഞ നിലപാട്, സിപിഎം സഹയാത്രികർക്ക് യോജിക്കാൻ കഴിയില്ല; വിമർശിച്ച് റസാഖ് കാരാട്ട്

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ രൂക്ഷമായി വിമർശിച്ച് കൊടുവള്ളി മുൻ എംഎൽഎ റസാഖ് കാരാട്ട് രംഗത്തെത്തി. പി ശശിയുടേത് അഹങ്കാരം നിറഞ്ഞ നിലപാടാണെന്നും സിപിഎം സഹയാത്രികർക്ക് യോജിക്കാൻ കഴിയില്ലെന്നും റസാഖ് കാരാട്ട് പറഞ്ഞു.

പി വി അൻവറിന് പിന്നാലെയാണ് പി ശശിക്കെതിരെ വിമര്‍ശനവുമായി കാരാട്ട് റസാഖ് രംഗത്തെത്തിയിരിക്കുന്നത്. പി ശശി ധിക്കാരിയും അഹങ്കാരിയുമാണെന്നും പദവിയുപയോഗിച്ച് ഉദ്യോഗസ്ഥരുടെ കൊള്ളയ്ക്കും കൊലയ്ക്കും പി ശശി സംരക്ഷണം നല്‍കുകയാണെന്നും കാരാട്ട് റസാഖ് വിമർശിച്ചു. പാര്‍ട്ടിക്കാര്‍ക്കല്ല കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമാണ് ശശി പരിഗണന നൽകുന്നതെന്നും റസാഖ് പറഞ്ഞു.

‘പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ ധിക്കാരപരവും അഹങ്കാരം നിറഞ്ഞതുമായ നിലപാട് സിപിഎം സഹയാത്രികർക്ക് യോജിക്കാൻ കഴിയുന്നതല്ല’- റസാഖ് കാരാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ കടന്നാക്രമിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പി. ശശി പരാജയമാണെന്ന് പി വി അൻവർ പറഞ്ഞിരുന്നു. പി. ശശി ഉത്തരവാദിത്വം നിർവഹിച്ചിട്ടില്ലെന്നും പി വി അൻവർ കുറ്റപ്പെടുത്തിയിരുന്നു.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി