രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ കോടതിയില്‍. രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി മറയ്ക്കാനാണെന്ന് എസ്എഫ്‌ഐഒ ആരോപിച്ചു. എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് എസ്എഫ്‌ഐഒ കോടതിയില്‍ ആരോപണമുന്നയിച്ചത്.

ഇതോടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. അന്വേഷണത്തിനായി രേഖകള്‍ കൈമാറിയതിനെ ആദായനികുതി വകുപ്പ് ശക്തമായി ന്യായീകരിച്ചു.ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പ് കല്‍പ്പിച്ച വിഷയത്തില്‍ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് കാണിച്ചാണ് മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Read more

അതേസമയം എസ്എഫ്‌ഐഒ അന്വേഷണത്തെ ശക്തമായി ന്യായീകരിച്ചു. ഇത് ക്രമക്കേട് മറയ്ക്കാനാണെന്നും അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാന്‍ അവകാശമുണ്ടെന്നും എസ്എഫ്‌ഐഒ വാദിച്ചു. രേഖകള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ നിയമം അനുവദിക്കുന്നതായി ആദായനികുതി വകുപ്പും ചൂണ്ടിക്കാട്ടി.