ക്രിസ്തുമസ് ന്യൂ ഇയര്‍ ബമ്പറടിച്ചത് പാലക്കാട്

സംസ്ഥാന സര്‍ക്കാറിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ബമ്പര്‍ ബിആര്‍ 95 ലോട്ടറി ഫലം പുറത്തുവന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 20 കോടിയാണ് ഒന്നാം സമ്മാനം.

XC 224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചിരിക്കുന്നത്. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. 20 പേര്‍ക്ക് 1 കോടി വീതമാണ് രണ്ടാം സമ്മാനം. കഴിഞ്ഞ വര്‍ഷം ഒന്നാം സമ്മാനമായ 16 കോടി ഇത്തവണ ഇരുപത് കോടിയായി ഉയര്‍ത്തിയിരുന്നു.

Read more

മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപയും, നാലാം സമ്മാനം മൂന്ന് ലക്ഷം രൂപയുമാണ്. കൂടാതെ മറ്റനവധി സമ്മാനങ്ങളും ഭാഗ്യശാലികള്‍ക്ക് ലഭിക്കും.