കേരള എക്‌സ്പ്രസ് ട്രെയിൻ തട്ടി അപകടം; 4 ശുചീകരണ തൊഴിലാളികൾ മരിച്ചു

പാലക്കാട് ഷൊർണൂരിൽ കേരള എക്‌സ്പ്രസ് ട്രെയിൻ തട്ടി 4 ശുചീകരണ തൊഴിലാളികൾ മരിച്ചു. ഷൊർണൂർ പാലത്തിൽ വച്ചാണ് അപകടം ഉണ്ടായത്. മാലിന്യം ശേഖരിക്കുന്നതിനിടയിലാണ് അപകടം. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്നുപേരുടെ മൃതദേഹം കിട്ടി.

Read more

ഷൊര്‍ണൂര്‍ പാലത്തിന് വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം നടന്നത്. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയായിരുന്നു അപകടം. മരിച്ച നാല്പേരും തമിഴ്നാട് സ്വദേശികളാണ്. കാണാതായ ആൾക്കായി തിരച്ചിൽ തുടരുകയാണ്.