കൂടത്തായി കേസ്; മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം, ജോണ്‍സന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും

കൂടത്തായി കൊലപാതക പരമ്പര കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം. കേസിലെ ഒന്നാം പ്രതി ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിനെ കൊല്ലാൻ സയനേഡ് നൽകിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. 2011 സെപ്തംബർ  30-നാണ് റോയ് തോമസ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് 2011 ഒക്ടോർ ഒന്നിന് കോടഞ്ചേരി പൊലീസ് കേസെടുത്തിരുന്നു. പ്രജികുമാറിനെതിരെ കൊലപാതകത്തിന് സഹായിച്ചുവെന്ന കുറ്റത്തിന് പുറമേ കൊലക്കുറ്റം കൂടി ചുമത്തി.

ജൂവലറി ഉടമയായ തനിക്ക് ഒന്നാം പ്രതി ജോളിയെ അറിയില്ല, സ്വർണവുമായി ബന്ധപ്പെട്ട ജോലികൾക്കാണ് സയനേഡ് സൂക്ഷിച്ചത്. ആരെയും കൊലപ്പെടുത്താനോ ഉപദ്രവിക്കാനോ സയനേഡ് നൽകിയിട്ടില്ല. പൊലീസ് നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ അഞ്ചു മുതൽ കസ്റ്റഡിയിലാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

അതേസമയം കേസിലെ മുഖ്യപ്രതി ജോണ്‍സന്‍റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും. താമരശ്ശേരി ഫസ്റ്റ് ‍ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൊഴി രേഖപ്പെടുത്തുക. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോൺസൺ മോളിയുടെ അടുത്ത സുഹൃത്താണ്. ഇരുവരും നിരവധി ഇടങ്ങളില്‍ ഒരുമിച്ച് സഞ്ചരിച്ചതായും ഒന്നിച്ച് താമസിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വടകര കോസ്റ്റല്‍ സിഐ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം ജോൺസന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു