പെരുവനം കുട്ടന്‍ മാരാരെ പൂരം ഇലഞ്ഞിത്തറ പ്രമാണി സ്ഥാനത്ത് നിന്ന് നീക്കി

പെരുവനം കുട്ടന്‍ മാരാരെ പൂരം ഇലഞ്ഞിത്തറ പ്രമാണിസ്ഥാനത്തുനിന്നും നീക്കി. പാറമേക്കാവ് ദേവസ്വം ബോര്‍ഡിന്റേത് ആണ് തീരുമാനം. വെള്ളിയാഴ്ച വേല എഴുന്നള്ളിപ്പില്‍ ഭഗവതിയെ എഴുന്നള്ളിച്ച ശേഷം മേളം വൈകിച്ചതും ചെണ്ട താഴെ വച്ചതുമാണു പ്രശ്‌നത്തിനിടക്കായത്. കിഴക്കൂട്ട് അനിയന്‍മാരാരാണ് പുതിയ പ്രമാണി.

മുതിര്‍ന്ന വാദ്യ കലാകാരനായ അനിയന്‍ മാരാര്‍ക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം അലങ്കരിക്കാന്‍ അവസരം നല്‍കണം എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് വ്യക്തമാക്കി. 78 കാരനാണ് അനിയന്‍ മാരാര്‍.

24 വര്‍ഷത്തിനു ശേഷമാണു കുട്ടന്‍ മാരാര്‍ പുറത്തു പോകുന്നത്. തൃശൂര്‍ ജില്ലയിലെ പെരുവനം സ്വദേശിയായ കുട്ടന്‍ മാരാര്‍ കേരളത്തിലെ പ്രശസ്തനായ ചെണ്ട കലാകാരന്‍ ആണ്. തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങള്‍ക്കും മേള പ്രമാണിയും പെരുവനം കുട്ടന്‍ മാരാര്‍ ആയിരുന്നു.

2011 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കലാകാരനാണ് പെരുവനം കുട്ടന്‍ മാരാര്‍. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ നിരവധി ഫെലോഷിപ്പുകളും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Latest Stories

ഭക്തിഗാനം മിക്‌സ് ചെയ്ത് റാപ്പ് സോങ്, സന്താനത്തിനെതിരെ കുരുക്ക്; 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി നേതാവ്

'സംഘപരിവാറിന് ചരിത്രത്തെ പേടി, ചരിത്ര ബിംബങ്ങളെ ഇല്ലാതാക്കിയാൽ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തതും ഗാന്ധിവധവുമെല്ലാം പുതിയ തലമുറ മറന്നു പോകുമെന്ന് കരുതുന്നു'; എ എ റഹീം

IPL 2025: ഓഹോ ട്വിസ്റ്റ് ആയിരുന്നു അല്ലെ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വമ്പൻ ബോണസ്; റിപ്പോർട്ട് നോക്കാം

'ഹൈക്കോടതിയിൽ പോയി മാപ്പ് പറയൂ'; സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി, ഷായ്‌ക്കെതിരെ ക്രിമിനൽ നടപടികൾ തുടങ്ങാം

സാമന്ത പ്രണയത്തില്‍? രാജ് നിധിമോറിന്റെ തോളില്‍ തലചായ്ച്ച് താരം; ചര്‍ച്ചയായി സംവിധായകന്റെ ഭാര്യയുടെ വിചിത്രമായ കുറിപ്പ്

INDIAN CRICKET: കോഹ്‌ലിയെ ഒറ്റപ്പെടുത്തി, കാര്യമായി ആരും പിന്തുണച്ചില്ല, എന്തൊരു അപമാനമായിരിക്കും അദ്ദേഹം നേരിട്ടുണ്ടാവുക, ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം

'താൻ കെപിസിസി പ്രസിഡന്റ് ആയതിൽ കെ സുധാകരന് അതൃപ്തി ഒന്നുമില്ല, അദ്ദേഹത്തിന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ കിട്ടി'; സണ്ണി ജോസഫ്

കുതിപ്പിനൊടുവിൽ കിതച്ച് പൊന്ന്; കുത്തനെ ഇടിഞ്ഞ് സ്വർണവില, വീണ്ടും 70,000ത്തിൽ താഴെ

IPL 2025: ഇത് എവിടെയായിരുന്നു ചെക്കാ ഇത്രയും നാൾ, നീ ഇനി ഇവിടം ഭരിക്കും; യുവതാരത്തിന്റെ ബാറ്റിംഗിൽ വണ്ടർ അടിച്ച് സഞ്ജു സാംസൺ; വീഡിയോ കാണാം

IPL 2025: ഗുജറാത്ത് ടൈറ്റന്‍സ് ഇനി കിരീടം നേടില്ല, അവരുടെ സൂപ്പര്‍താരം പുറത്ത്, പകരക്കാരനായി അവനെ ടീമിലെടുത്ത് മാനേജ്‌മെന്റ്, എന്നാലും ഇത് വേണ്ടായിരുന്നുവെന്ന് ആരാധകര്‍