പിടിച്ചെടുത്തത് 28 കിലോ കഞ്ചാവ്; മകൻ പ്രതിയായതോടെ അറസ്റ്റിലായത് ഗ്രേഡ് എസ്ഐ

28 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഗ്രേഡ് എസ് ഐ അറസ്റ്റിൽ. എറണാകുളം ആലുവയിലാണ് സംഭവം. കഞ്ചാവ് കേസിൽ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചതിനാണ് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്. തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ സാജനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്യാനിരിക്കെയാണ് അറസ്റ്റ്.

28 കിലോ കഞ്ചാവുമായി കഴിഞ്ഞയാഴ്ച ഒഡിഷ സ്വദേശികൾ അറസ്റ്റിലായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഇവർ ആലുവ സ്വദേശികൾക്കായാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.തുടരന്വേഷണത്തിൽ പ്രതി എസ്ഐയുടെ മകനാണെന്നും കണ്ടെത്തി. സാജന്റെ മകൻ നവീൻ ഇതിനോടകം വിദേശത്തേക്ക് കടക്കുകയും ചെയ്തു.

സാജനം അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് വളരെ തന്ത്രപരമായാണ് പൊലീസ് നവീനെ നാട്ടിലെത്തിച്ചത്. നാട്ടിലെത്തിയ ശാഷം നവീനെയും പൊലീസ് അറസ്റ്റ് ചെയ്തു.ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും.

Latest Stories

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ