തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനായി വ്യാജതിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കിയെന്നാണ് കേസിൽ കേസില്‍ യൂത്ത് കോണ്‍ഗ്രസിന് പൊലീസിന്റെ നോട്ടീസ് . തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് സമിതിക്കാണ് അന്വേഷണസംഘം നോട്ടീസ് നൽകിയത്.ക്രമക്കേട് നടന്നോയെന്നതില്‍ കൂടുതൽ വ്യക്തത വരുത്തിയ ശേഷം നേതാക്കളുടെ ചോദ്യം ചെയ്യലിലേക്ക് കടക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
യൂത്ത്കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍കാര്‍ഡിന്റെ വ്യാജപതിപ്പുകള്‍ തയാറാക്കിയെന്ന പരാതി ലഭിച്ചപ്പോള്‍ തന്നെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ യൂത്ത്കോണ്‍ഗ്രസിനോട് വിശദീകരണം തേടി കത്ത് നല്‍കിയിരുന്നു.എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും മറുപടി നല്‍കാന്‍ യൂത്ത്കോണ്‍ഗ്രസ് തയാറായിട്ടില്ല.
ആരൊക്കെ വോട്ട് ചെയ്തു, എത്ര വോട്ടുകള്‍ അസാധുവായി, അതിന്റെ കാരണമെന്ത്, വോട്ട് ചെയ്യാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിവരങ്ങള്‍, ഓണ്‍ലൈനായുള്ള വോട്ടെടുപ്പ് നടത്താന്‍ ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നോ തുടങ്ങിയ വിവരങ്ങളാണ് തിരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം സംഘടനാ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന, ദേശീയ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു . യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നു എന്നാരോപിച്ച് നൽകിയ ഹർജിയിലാണ് മഞ്ചേരി മുൻസിഫ് കോടതി നോട്ടീസ് അയച്ചത്.
Read more
മഞ്ചേരി ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനാർഥിയായിരുന്ന മുഫസിർ നെല്ലിക്കുത്ത് നൽകിയ ഹർജിയിലാണ് കോടതി നടപടി. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റിനടക്കം നോട്ടീസ് അയയ്ക്കാൻ ആണ് നിർദ്ദേശം.യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ചിലർ കൃത്രിമ മാർഗങ്ങളിലൂടെ സ്ഥാനാർഥികളായി മത്സരിച്ചുവെന്ന് ആരോപിച്ച് തെളിവു സഹിതം കോടതിയെ സമീപിക്കുകയായിരുന്നു മുഫസിർ