മാരക ലഹരിമരുന്നുമായി പൊലീസുകാരന്‍ പിടിയില്‍

മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പൊലീസുകാരന്‍ പിടിയില്‍. ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ് എം ജെയാണ് പിടിയിലായത്. മയക്കുമരുന്ന് വാങ്ങാനെത്തിയ ഷംനാസ് ഷാജിയും പിടിയിലായി.

ഇവരില്‍ നിന്നും 3.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.ഇതിന് പുറമേ ഇവരില്‍ നിന്നും ഒരു കാറും ബൈക്കും പിടിച്ചെടുത്തു. രാവിലെ 11.30 ഓടെ തൊടുപുഴക്ക് സമീപം മുതലക്കോടത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്.

Read more

ലഹരി ഇടപാടുകള്‍ നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന.