അറസ്‌റ്റിന് വഴങ്ങില്ല; ബന്ധു വീട്ടിൽ നിന്ന് വീണ്ടും രഹസ്യ കേന്ദ്രത്തിലേക്ക് മാറി പിപി ദിവ്യ

പിപി ദിവ്യ അറസ്‌റ്റിന് വഴങ്ങില്ല. ബന്ധുവീട്ടിൽ നിന്ന് ദിവ്യ വീണ്ടും രഹസ്യ കേന്ദ്രത്തിലേക്ക് മാറി. ഇന്നലെ രാത്രിയാണ് കണ്ണൂരിലെ ബന്ധുവീട്ടിൽ ദിവ്യ എത്തിയത്. മുൻകൂർ ജാമ്യാപേക്ഷയിലെ വിധി വരുംവരെ കീഴടങ്ങില്ലെന്ന് അഭിഭാഷകൻ വ്യക്‌തമാക്കി. കീഴടങ്ങിയാൽ മാത്രം അറസ്‌റ്റെന്ന നിലപാടിലാണ് അന്വേഷണസംഘം.

രാവിലെ ചേരാനിരുന്ന യോഗം പോലും ഇതുവരെ ചേർന്നില്ല. ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ വികസന സമിതി യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. പ്രമേയം പാസ്സാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് പ്രമേയം യോഗത്തിൽ പാസ്സാക്കി.

പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിന്‍റെ സമ്മർദ്ദം ഉണ്ടെന്നായിരുന്നു പുറത്ത് വന്ന വാർത്ത. അതേസമയം ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക.