ഉത്സവത്തിനിടെ ആര്‍എസ്എസ് അതിക്രമം: ക്ഷേത്രോപദേശക സമിതിയുടെ പ്രാര്‍ഥനാ യജ്ഞ പ്രതിഷേധം

കോട്ടയത്ത് ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് നടത്തിയ അക്രമണത്തില്‍ പ്രതിഷേധിച്ച് ക്ഷേത്രോപദേശക സമിതിയുടെ പ്രാര്‍ഥനാ യജ്ഞം. കോട്ടയം ചങ്ങനാശേറി തൃക്കൊടിത്താനം മഹാക്ഷേത്രത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ നടന്ന ദീപമഹോത്സവത്തില്‍ ആര്‍എസ്എസ് സംഘം അക്രമം നടത്തി അലങ്കോലപ്പെടുത്തിയിരുന്നു.

ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റ് ടി അജിത് കുന്നുംപുറത്തിനെയും ജോയിന്റ് സെക്രട്ടറി മനോജ് പുത്തന്‍പുരയിലിനെയും മര്‍ദ്ദിക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് വിശ്വാസികള്‍ ഒന്നിച്ചതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസമാണ് പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചത്. രാവിലെ ഒന്‍പതിന് ആരംഭിച്ച പ്രാര്‍ഥനയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ആര്‍എസ്എസ് സംഘം കൂട്ടമായി വന്ന് ദീപമഹോത്സവത്തിന്റെ തലേന്നും പിറ്റേന്നും അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തിനു നേതൃത്വം നല്‍കിയ നാല് ആര്‍എസ്എസുകാരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റു ചെയ്യത് കോടതിയില്‍ ഹാജരാക്കി പൊന്‍കുന്നം സബ് ജയിലിലടച്ചു.