ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം; ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഗോപന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കല്‍ കോളജില്‍ നിന്നും ലഭിക്കുന്ന വിവരം. നിലവില്‍ മൃതദേഹത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

വിഷം ഉള്ളില്‍ ചെന്നിട്ടില്ലെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എന്നാല്‍ ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. മൃതദേഹത്തില്‍ പരുക്കുകളുണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്‌സ്-റേ പരിശോധന നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

വിഷാംശം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്ന് കണ്ടെത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കും. എന്നാല്‍ പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ചയിലേറെ സമയമെടുക്കും. മരിച്ചത് ഗോപന്‍ ആണെന്ന് ഉറപ്പുവരുത്താന്‍ ഡിഎന്‍എ പരിശോധന നടത്തും. മരണം സംഭവിച്ച ശേഷം സമാധി ഇരുത്തിയെന്നതാണ് പ്രാഥമിക നിഗമനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

Latest Stories

നെയ്യാറ്റിൻകര ഗോപന്റെ മരണകാരണം അവ്യക്തമെന്ന് ഫോറൻസിക് ഡോക്ടർമാർ; രാസപരിശോധനാഫലം നിർണായകം

പുതുതായി ഒന്നും പരീക്ഷിക്കുന്നില്ല; ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിജയിക്കുന്നതിന് കാരണം പഴയ രീതിയെന്ന് രാകേഷ് റോഷൻ

വെറുതെയല്ല സ്തുതിഗീതം; പിണറായി വിജയനെ പുകയ്ത്തി ഗാനം രചിച്ച ചിത്രസേനന് അപേക്ഷിക്കുന്നതിന് മുന്നേ ജോലി; വിവാദത്തിലായി നിയമനം

'ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ല'; നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി

പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം പൊലീസ് തടഞ്ഞ സംഭവം, ഒടുവിൽ വിശദീകരണ കുറിപ്പുമായി കേരള ബ്ലാസ്റ്റേഴ്‌സ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

അദാനി പൂട്ടാനിറങ്ങിയ ഹിന്‍ഡന്‍ബര്‍ഗ് സ്വയം പൂട്ടി; പ്രവര്‍ത്തനം അവസാനിപ്പിച്ച് തിടുക്കപ്പെട്ട് പ്രഖ്യാപനം; ട്രംപ് പ്രസിഡന്റാവും മുമ്പേ 'ഒളിവിലേക്ക്'; ഓഹരികളില്‍ കാളകളെ ഇറക്കി കുതിച്ച് അദാനി ഗ്രൂപ്പ്

മുല്ലപെരിയാർ വിഷയം പരിഹരിക്കാൻ പുതിയ സമിതി; ഉത്തരവിട്ട് കേന്ദ്ര സർക്കാർ

ബോർഡർ ഗവാസ്‌ക്കർ കൈവിടാൻ കാരണം അവൻ ടീമിൽ ഉൾപ്പെട്ടത്, പകരം അവൻ ആയിരുന്നെങ്കിൽ നമ്മൾ; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

'പിണറായിയെ വേദിയിലിരുത്തി സ്തുതി ഗീതം'; കെഎസ്ഇഎ ഉദ്ഘാടന ചടങ്ങിൽ വാഴ്ത്തുപാട്ട് പാടി