കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വകലാശാല; നൂറ് കോടി രൂപയുടെ പദ്ധതിയുമായി സമസ്ത

സ്വകാര്യ സര്‍വകലാശാല ആരംഭിക്കാന്‍ നൂറ് കോടി രൂപയുടെ പദ്ധതിയുമായി സമസ്ത എപി വിഭാഗം. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. സമസ്തയ്ക്ക് കീഴില്‍ വരുന്ന പ്രധാന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സര്‍വകലാശാലയ്ക്ക് കീഴില്‍ ഏകോപിപ്പിക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. സര്‍വകലാശാലയ്ക്ക് ആവശ്യമായ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. നൂറ് കോടി രൂപയുടെ പദ്ധതിയുടെ ആദ്യ ഘട്ടം 50 കോടി രൂപ സമാഹരിക്കും.

Read more

ചരിത്രം ഭാഷാ പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും സര്‍വകലാശാല നിലവില്‍ വരുന്നത്. മറ്റ് ആധുനിക സാങ്കേതിക വിഷയങ്ങളും പാഠ്യവിഷയങ്ങളായി കൊണ്ടുവരും. പാരമ്പര്യ വിദ്യാഭ്യാസത്തിന്റെ ആധുനികവത്കരണവും വൈദ്യ രംഗത്തെ പ്രത്യേക ഗവേഷണ വിഭാഗവും ആരംഭിക്കും.