സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം; മന്ത്രിയില്‍ നിന്ന്​ പുരസ്‌കാരം ഏറ്റുവാങ്ങാതെ സംവിധായകന്‍

കേ​ര​ള രാ​ജ്യാ​ന്ത​ര ഡോ​ക്യു​മെൻറ​റി ഹ്ര​സ്വ​ചി​ത്ര മേ​ള​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ല്‍ യു​വ സം​വി​ധാ​യ​കന്റെ പ്ര​തി​ഷേ​ധം. മി​ക​ച്ച ക്യാമ്പസ് ചി​ത്ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം നേ​ടി​യ ബേ​ണിൻറ സം​വി​ധാ​യ​ക​ൻ മാ​ക് മെ​ര്‍ മന്ത്രി കെ എന്‍ ബാലഗോപാലില്‍ നിന്നും പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി​യി​ല്ല. എം ജി സർവകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥി ദീപ പി മോഹനന്റെ സമരത്തിനോട് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്ന് ആരോപിച്ചായിരുന്നു സംവിധായകന്റെ പ്രതിഷേധം.

അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബീ​നാ​പോ​ൾ പു​ര​സ്‌​കാ​രം സ്വീ​ക​രി​ക്കാ​ന്‍ ക്ഷ​ണി​ച്ചെ​ങ്കി​ലും വേ​ദി​യി​ലെ​ത്തി​യ മാ​ക് മെ​ര്‍ മ​ന്ത്രി​യോ​ട് തന്റെ പ്ര​തി​ഷേ​ധം നേ​രി​ട്ട് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​നും അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ലും ബാ​ല​ഗോ​പാ​ലി​നൊ​പ്പം വേദിയിൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ പു​ര​സ്‌​കാ​രം മ​ന്ത്രി വേ​ദി​യി​ലെ ക​സേ​ര​യി​ല്‍ വെ​യ്ക്കു​ക​യും മാ​ക് മെ​ര്‍ അ​വി​ടെ​നി​ന്ന്​ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

കേ​ര​ള​ത്തി​ല്‍ നിര്‍മ്മിച്ച മി​ക​ച്ച ക്യാമ്പസ് ചിത്രം എന്ന നിലയില്‍ ആയിരുന്നു ബേ​ണ്‍ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​മാ​യ​ത്. അ​ധ്യാ​പ​ക​നി​ൽ ​നി​ന്ന്​ നേ​രി​ടേ​ണ്ടി​ വ​രു​ന്ന ജാ​തി അ​ധി​ക്ഷേ​പ​ത്തി​നും മാ​ന​സി​ക പീ​ഡ​ന​ത്തി​നും എ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന ഗ​വേ​ഷ​ക വി​ദ്യാ​ർത്ഥി​കളുടെ കഥയാണ് ബേ​ണ്‍ പറഞ്ഞത്. ബേണിന് ഒപ്പം രാജ് ഗോവിന്ദ് സംവിധാനം ചെയ്ത അണ്‍സീന്‍ വോയ്‌സും ഇതേ വിഭാഗത്തില്‍ പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍