വിവാഹപ്രായം ഉയർത്തൽ; പരിഷ്‌കാരമല്ല ജനങ്ങളുടെ വിഭജനമാണ് കേന്ദ്ര ലക്ഷ്യം: കെ.സി വേണുഗോപാൽ

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിന് പിന്നിൽ കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇത് സംബന്ധിച്ച് ബിൽ ലോക്സഭയിൽ വരുമ്പോൾ കോൺഗ്രസ് നിലപാട് വ്യക്തമാക്കും. കോൺഗ്രസ് അതിന്റെ നേതാക്കളുമായും ബന്ധപ്പെട്ട ആളുകളുമായും ആലോചിച്ച് ആയിരിക്കും തീരുമാനം എടുക്കുക. നിയമങ്ങളിലൂടെ പരിഷ്‌ക്കാരമല്ല മറിച്ച് ജനങ്ങളുടെ വിഭജനമാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

സ്ത്രീശാക്തീകരത്തെക്കുറിച്ച് പറയുന്നവർ ആദ്യം ചെയ്യേണ്ടത് അവരുടെ മുന്നിൽ ഉള്ള വനിത സംവരണ ബിൽ പാസാക്കുകയാണ്. 33 ശതമാനം സ്ത്രീകൾ നിയമസഭയിലും പാർലമെന്റിലും വന്നാൽ അതിലും വലിയ സ്ത്രീശാക്തീകരണം ഇല്ല എന്നുള്ളതാണ് കോൺഗ്രസ് നിലപാട്. കേന്ദ്ര സർക്കാർ എന്തിനാണ് അതിൽ നിന്നും ഒളിച്ചോടുന്നത് എന്നും കെ സി വേണുഗോപാൽ ചോദിച്ചു.

കെ റെയിൽ വിഷയത്തിൽ പഠിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്ന തരൂരിന്റെ പ്രസ്താവനയിൽ തെറ്റൊന്നും കാണുന്നില്ല. വ്യത്യസ്തമായ നിലപാട് സ്വീകരിക്കാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ് പാർട്ടി. പക്ഷെ പാർട്ടി ഔദ്യോഗികമായി ഒരു നിലപാട് എടുക്കുന്നത് വരെ മാത്രമേ അത് പാടുള്ളൂ. പാർട്ടി എല്ലാവരുമായും ചർച്ച ചെയ്യും അതിന് ശേഷം ഒരു നിലപാട് എടുക്കും ആ നിലപാടുമായെ പ്രവർത്തകർക്ക് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. പാർട്ടി ഒരു തീരുമാനമെടുത്താൽ അതിനോടൊപ്പം തരൂരും നിൽക്കേണ്ടി വരുമെന്ന് വേണുഗോപാൽ പറഞ്ഞു.

സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തിൽ ദുരൂഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. അത്തരമൊരു നിയമത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും കോടിയേരി പറഞ്ഞു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം