ശബരിമല വിഷയത്തിൽ യു.ഡി.എഫ് ആദ്യം മുതല്‍ വിശ്വാസികൾക്ക് ഒപ്പം; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ വിശ്വാസികള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചതെന്ന് ചെന്നിത്തല

ശബരിമല വിഷയത്തിൽ യു.ഡി.എഫ് ആദ്യം മുതല്‍ വിശ്വാസികൾക്ക് ഒപ്പമായിരുന്നെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും പ്രതിപ​ക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. എന്‍.എസ്.എസി​ൻെറ പ്രസ്​താവന തെറ്റിദ്ധാരണ മൂലമായിരുന്നു. ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ പോയത് കോണ്‍ഗ്രസ് മാത്രമാണ്. മ​റ്റാെരു പാര്‍ട്ടിയും ഇതിൽ കക്ഷി ചേര്‍ന്നിട്ടില്ല. കേരള, കേന്ദ്ര സര്‍ക്കാരുകൾ വിശ്വാസികള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ദൃഢമായ നിലപാടെടുത്തത് കോണ്‍ഗ്രസാണെന്നും വാർത്താസമ്മേളനത്തിൽ രമേശ്​ ചെന്നിത്തല പറഞ്ഞു. തൻറെ വിശദീകരണം എന്‍.എസ്.എസിന് ബോദ്ധ്യമായതില്‍ സന്തോഷമുണ്ടെന്നും രമേശ്​ കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ഇന്ത്യയില്‍ തന്നെ അത് നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. ഇന്ത്യയിലുടനീളം ഇതിനെതിരായ നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസാണ്.

വര്‍ഗീയത ആളിക്കത്തിച്ച് ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമം നടത്തിയതി​ൻെറ ജാള്യം മറച്ചു വെയ്ക്കാനാണ് അദ്ദേഹം ഈ വിഷയം ഇപ്പോള്‍ എടുത്തിട്ടത്​. ഇതുപോലെ ജനങ്ങളെ പറ്റിച്ച ഒരു സര്‍ക്കാരില്ല. സ്വന്തമായി ഒരു നേട്ടവുമില്ലാത്ത ഇടതുസര്‍ക്കാര്‍ യു.ഡി.എഫ് സര്‍ക്കാരി​ൻെറ നേട്ടം തങ്ങളുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കു​ന്നെന്നും ചെന്നിത്തല ആരോപിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം