ബലാത്സംഗക്കേസ്; സിദ്ദിഖിനെ വിട്ടയച്ചു, ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ

ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരായ നടൻ സിദ്ദിഖിനെ വിട്ടയച്ചു. മൂന്ന് മണിക്കൂറാണ് സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയാണുണ്ടായത്. ശനിയാഴ്ച വീണ്ടും ഹാജരാകണം.

തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ ഹാജരായ സിദ്ദിഖിനെ, ഹാജരാകാൻ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി ഇവിടെ നിന്നും കൻ്റോൺമെന്റ് സ്റ്റേഷന്റെ ഭാഗമായ കൺട്രോൾ സെൻ്ററിലേക്ക് മാറ്റിയിരുന്നു.

സുപ്രീംകോടതി ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകാത്ത സാഹചര്യത്തിൽ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നൽകിയത്. ഇതിന് പിന്നാലെയാണ് ഹാജരാകാൻ നടന് പൊലീസ് നോട്ടീസ് നൽകിയത്. 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ കത്ത് നൽകിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം.

Latest Stories

റയൽ മാഡ്രിഡ് അവരുടെ ഇതിഹാസ താരത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത് ലോക ശ്രദ്ധ നേടുന്നു; മികച്ച ക്ലബ് ആകുന്നതിന്റെ ഒരു ഉദാഹരണം കൂടി പൊൻതൂവലിൽ ചേർത്ത് സ്പാനിഷ് ക്ലബ്

കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരികേസ്; റിമാൻഡ് റിപ്പോർട്ടിൽ പ്രയാഗ മാർട്ടിന്റെയും ശ്രീനാഥ് ഭാസിയുടേയും പേരുകൾ

പ്രതിഫലം പോകട്ടെ, ഇപ്പോള്‍ വാച്ച് ആണ് ട്രെന്‍ഡിങ്..; 'ഗോട്ടി'ലെ കാമിയോ കലക്കി, ശിവകാര്‍ത്തികേയന് ആഡംബര വാച്ച് സമ്മാനിച്ച് വിജയ്

കൽക്കരി ഖനിയിൽ സ്ഫോടനം; പശ്ചിമ ബം​ഗാളിൽ ഏഴ് പേർക്ക് ദാരുണാന്ത്യം

'പല്ല് കടിക്കണ്, മുഷ്ടി ചുരുട്ടണ്'; നിയമസഭയില്‍ കട്ട കലിപ്പില്‍ വി ശിവന്‍കുട്ടി; അരുതെന്ന് തടഞ്ഞ് മുഖ്യമന്ത്രി

ചതി മനസിലാക്കിയത് ഭർത്താവിന്റെ മരണശേഷം; ദേഷ്യം തീർക്കാൻ ചിതാഭസ്മം ചവച്ചരച്ച് തിന്ന് കനേഡിയൻ എഴുത്തുകാരി

വലിയ സംഭവമൊക്കെ തന്നെ, എബി ഡിവില്ലേഴ്‌സിനെ വീഴ്ത്താൻ ആ ഒറ്റ തന്ത്രം മതി: പാർഥിവ് പട്ടേൽ

ഭൂമി കുംഭകോണം കേസ്; ലാലു പ്രസാദ് യാദവിനും മക്കൾക്കും ജാമ്യം

"ഞങ്ങളുടെ ബാറ്റ്‌സ്മാന്മാർക്ക് 180 റൺസ് അടിക്കാൻ അറിയില്ല"; ടീമിനെ വിമർശിച്ച് ബംഗ്ലാദേശ് നായകൻ

കേരളത്തില്‍ അടുത്ത നാലു ദിവസം തീവ്രമഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം