കോഴിക്കോട് വൃത്തഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ പൂട്ടിച്ചു. ഈസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഹോട് ബണ്സ് എന്ന ഹോട്ടലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചത്. ബുധനാഴ്ച്ച രാത്രി ആയിരുന്നു സംഭവം.
ഹോട്ടലില്‍ ഭക്ഷണം സൂക്ഷിക്കുന്ന റാക്കില്‍ എലികള്‍ ഓടി നടക്കുന്ന ദൃശ്യം ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ഭക്ഷണം സൂക്ഷിക്കുന്ന റാക്കില്‍ എലി ഓടി നടക്കുന്നത് കണ്ടത്. ഈ ദൃശ്യം അവര്‍ ഫോണില്‍ പകര്‍ത്തുകയും അത് ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച്ച വൈകിട്ട് ഹോട്ടലില്‍ എത്തി പരിശോധന നടത്തി. പരിശോധനയില്‍ എലിയുടെ കാഷ്ഠവും മൂത്രവും കണ്ടെത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരായ ഡോ. വിഷ്ണു എസ്. ഷാജി, ഡോ. ജോസഫ് കുര്യാക്കോസ് എന്നിവരാണ് പരിശോധന നടത്തിയത്.
Read more
ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലുള്ള ഭക്ഷണമാണ് ഇവിടെ വിപണനം ചെയ്യുന്നത് എന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ഫുഡ് സേഫ്റ്റി ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത്് ഹോട്ടലിന് നോട്ടീസ് നല്കി.