ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവിന് ശിപാര്‍ശ; മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവിന് ശിപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടന്റ് ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ടന്റ് കെഎസ് ശ്രീജിത്ത്, അസി സൂപ്രണ്ടന്റ് ബിജി അരുണ്‍, പ്രിസണ്‍ ഓഫീസര്‍ ഒവി രഘുനാഥ് എന്നിവര്‍ക്കെതിരെയാണ് നടപടി.

ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളെ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തേടുകയായിരുന്നു ജയില്‍ ഉദ്യോഗസ്ഥര്‍. ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശ്രമിച്ച വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം സബ്മിഷന്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നുതനിടെയാണ് സര്‍ക്കാര്‍ നടപടി.

ടിപി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടികെ രജീഷ് എന്നീ പ്രതികള്‍ക്ക് ഇളവ് നല്‍കാനായിരുന്നു ശ്രമം. കേസിലെ നാല്, അഞ്ച്, ആറ് പ്രതികളാണ് മൂവരും. കഴിഞ്ഞ വര്‍ഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയിലായിരുന്നു മൂവരെയും ഉള്‍പ്പെടുത്തിയത്.

കെകെ രമ എംഎല്‍എ വിഷയത്തില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നെങ്കിലും സ്പീക്കര്‍ നിഷേധിക്കുകയായിരുന്നു. ശിക്ഷാ ഇളവിന് സര്‍ക്കാര്‍ തലത്തില്‍ നീക്കമില്ലെന്ന് അറിയിച്ചാണ് സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയത്.

Latest Stories

'സിപിഎം- ബിജെപി ഡീൽ ഉറപ്പിച്ചതിന്റെ ലക്ഷണം'; പാലക്കാട് റെയ്ഡ് പിണറായി വിജയൻ സംവിധാനം ചെയ്തതെന്ന് കെസിവേണുഗോപാല്‍

അവന്മാർ രണ്ട് പേരും കളിച്ചില്ലെങ്കിൽ ഇന്ത്യ തോൽക്കും, ഓസ്‌ട്രേലിയയിൽ നിങ്ങൾ കാണാൻ പോകുന്നത് ആ കാഴ്ച്ച; വെളിപ്പെടുത്തി മൈക്കൽ വോൺ

'ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തി, കൃത്യനിർവഹണം തടസ്സപ്പെടുത്തി'; പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

അജയന്റെ രണ്ടാം മോഷണം, കിഷ്‌കിന്ധാ കാണ്ഡം; വരും ദിവസങ്ങളിലെ ഒടിടി റിലീസുകള്‍

രോഹിത് അപ്പോൾ വിരമിച്ചിരിക്കും, ഇന്ത്യൻ നായകന്റെ കാര്യത്തിൽ വമ്പൻ വെളിപ്പെടുത്തലുമായി ക്രിസ് ശ്രീകാന്ത്

പോപ്പുലര്‍ വോട്ടും ഇലക്ടറല്‍ വോട്ടും: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമെന്ത്?; ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം ട്രംപിനെ തുണയ്ക്കുമോ?

കെഎസ്ആർടിസിക്ക് തിരിച്ചടി; സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

'ലോകേഷ് ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് കരുതുന്നില്ല, കാരണം അത് വളരെ അപകടകരമാണ്'; റോളക്‌സ് അപ്‌ഡേറ്റുമായി സൂര്യ

'പാതിരാ നാടകം അരങ്ങിൽ എത്ത് മുമ്പ് പൊളിഞ്ഞു'; അഴിമതി പണപെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിൽ: വിഡി സതീശന്‍

അവനെ നിലനിർത്താൻ മാനേജ്മെന്റ് ആഗ്രഹിച്ചതാണ്, പക്ഷെ അദ്ദേഹം ടീം വിടുമെന്ന് തുറന്നടിച്ചു...; സൂപ്പർ താരത്തെക്കുറിച്ച് ആകാശ് ചോപ്ര, ആരാധകർക്ക് ഷോക്ക്