ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവിന് ശിപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. മുഖ്യമന്ത്രിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടന്റ് ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ടന്റ് കെഎസ് ശ്രീജിത്ത്, അസി സൂപ്രണ്ടന്റ് ബിജി അരുണ്‍, പ്രിസണ്‍ ഓഫീസര്‍ ഒവി രഘുനാഥ് എന്നിവര്‍ക്കെതിരെയാണ് നടപടി.
ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടിപി ചന്ദ്രശേഖരന് കൊലക്കേസിലെ പ്രതികളെ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തേടുകയായിരുന്നു ജയില്‍ ഉദ്യോഗസ്ഥര്‍. ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കാന് ശ്രമിച്ച വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം സബ്മിഷന് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നുതനിടെയാണ് സര്‍ക്കാര്‍ നടപടി.
ടിപി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത്, ടികെ രജീഷ് എന്നീ പ്രതികള്‍ക്ക് ഇളവ് നല്‍കാനായിരുന്നു ശ്രമം. കേസിലെ നാല്, അഞ്ച്, ആറ് പ്രതികളാണ് മൂവരും. കഴിഞ്ഞ വര്‍ഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയിലായിരുന്നു മൂവരെയും ഉള്‍പ്പെടുത്തിയത്.
Read more
കെകെ രമ എംഎല്‍എ വിഷയത്തില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നെങ്കിലും സ്പീക്കര്‍ നിഷേധിക്കുകയായിരുന്നു. ശിക്ഷാ ഇളവിന് സര്‍ക്കാര്‍ തലത്തില്‍ നീക്കമില്ലെന്ന് അറിയിച്ചാണ് സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയത്.