കര്‍ണാടകയില്‍ ബി.ജെ.പിക്ക് എതിരെ പുതിയ പാര്‍ട്ടിയുമായി റെഡ്ഡി സഹോദരന്‍മാര്‍

ഒരു കാലത്ത് കര്‍ണ്ണാടക ബി ജെ പിയിലെ കരുത്തരും മൈനിംഗ് രാജാക്കന്‍മാരുമായ റെഡ്ഡി സഹോദര്‍മാര്‍ ബി ജെ പിക്കെതിരെ പുതിയ പാര്‍ട്ടിയുമായി രംഗത്ത്്. റെഡ്ഡി സഹോദരന്‍മാരില്‍ പ്രധാനിയും മുന്‍ മന്ത്രിയുമായ ജനാര്‍ദ്ധന റെഡ്ഡിയാണ് ബി ജെ പിക്കെതിരെ കല്യാണ രാജ്യ പ്രഗതി പക്ഷ എന്ന പാര്‍ട്ടിയുമായി രംഗത്ത് വന്നിരിക്കുന്നത്.

ഒരു കാലത്ത് കര്‍ണ്ണാടക ബി ജെ പിയിലെ കരുത്തരായിരന്നു ബെല്ലാരിയിലെ മൈനിംഗ് രാജക്കന്‍മാരായ റെഡ്ഡി സഹോദരന്‍മ്മാര്‍. നിരവധി ആരോപണങ്ങളും ഇവര്‍ക്കെതിരെ ഉയര്‍ന്ന് വന്നിരുന്നു. വന്‍കിട മൈനിംഗ് കമ്പനികളുടെ ഉടമകളായ റെഡ്ഡി സഹോദരന്‍മാര്‍ കര്‍ണ്ണാടകയിലെ ബി ജെ പിയെ തന്നെ പിടിച്ചെടുക്കുമെന്ന അവസ്ഥയിലേക്കെത്തയിരുന്നു. എന്നാല്‍ മോദി അമിത്ഷാമാരുടെ വരവോടെ അവര്‍ പതിയ പിന്‍വാങ്ങുകയായിരുന്നു.

Read more

ബി ജെ പിയില്‍ തങ്ങള്‍ക്ക് സ്വാധീനം നഷ്ടപ്പെട്ടതോടെയാണ് പുതിയ പാര്‍ട്ടിയുമായി ഇവര്‍ രംഗത്ത് വന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തങ്ങളുടെ പാര്‍ട്ടി വലിയ വെല്ലുവിളിയാകുമെന്നാണ് ഇവര്‍ ് അവകാശപ്പെടുന്നത്.