മുതലപ്പൊഴിയില്‍ രക്ഷാപ്രവര്‍ത്തനം വൈകി; എം.എല്‍.എയെ തടഞ്ഞ് നാട്ടുകാര്‍

മുതലപ്പൊഴിയില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നുവെന്നാരോപിച്ച് എംഎല്‍എയെ തടഞ്ഞ് നാട്ടുകാര്‍. ചിറയിന്‍കീഴ് എംഎല്‍എ വി ശശിയുടെ കാര്‍ ആണ് തടഞ്ഞത്. അദ്ദേഹത്തിന്റെ കാര്‍ അകത്തേക്ക് കടത്തിവിട്ടില്ല.

ഇന്നലെ ഉച്ചയോടെയാണ് വര്‍ക്കലയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ഉസ്മാന്‍, സമദ്, മുസ്തഫ എന്നിവര്‍ക്കായാണ് തെരച്ചില്‍.

വള്ളം മുങ്ങിയ സ്ഥലത്ത് വലയില്‍ മൂന്നുപേരും കുടുങ്ങാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. തിരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്റെ ചെറുവിമാനവുമുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ ക്രെയിന്‍ ഉപയോഗിച്ച് വള്ളവും വലയും ഉയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

വള്ളത്തിന്റെ ഉടമയായ കഹാറിന്റെ മക്കളാണ് ഉസ്മാനും മുസ്തഫയും. ഇന്നലെ ഉച്ചയോടെ ശക്തമായ മഴയില്‍പ്പെട്ടായിരുന്നു അപകടം. 23 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നു. അപകടത്തില്‍ വര്‍ക്കല സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.