ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിലും വലിയതുറയിലും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തം. ചെട്ടികാട് നിന്നു പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
പ്രതിഷേധക്കാർ ആലപ്പുഴ തുമ്പോളിയിൽ ദേശീയ പാത ഉപരോധിക്കുന്നു. ഇവിടെ ദേശീയ പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. കൂടാതെ തിരുവനന്തപുരം വലിയതുറയിലും നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണിപ്പോൾ.
Read more
കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ അടിയന്തരനടപടികള്‍ കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ചാണ് ഇവിടെയും റോഡ് ഉപരോധിക്കുന്നത്.