നേതാക്കളുടെ തമ്മില്‍ തല്ലില്‍ പൊറുതിമുട്ടി; പാലക്കാട് ഇനി കാര്യങ്ങള്‍ ആര്‍എസ്എസ് തീരുമാനിക്കും; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ആര്‍എസ്എസ്

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട് മണ്ഡലത്തില്‍ അനുദിനം ഉടലെടുക്കുന്നത് വ്യത്യസ്ത രാഷ്ട്രീയ സംഭവ വികാസങ്ങളാണ്. മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട പി സരിനെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് തിരഞ്ഞെടുക്കുകയായിരുന്നു.

ബിജെപിയില്‍ ആദ്യഘട്ടത്തില്‍ സി കൃഷ്ണകുമാറിനെ കൂടാതെ ശോഭ സുരേന്ദ്രനും സന്ദീപ് വാര്യരും പരിഗണനയിലുണ്ടായിരുന്നെങ്കിലും സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബിജെപിയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. പാര്‍ട്ടിയിലെ മുറുമുറുപ്പ് പരസ്യമായിത്തുടങ്ങി.

അപമാനിതനായ ഇടത്തേക്ക് ഇനിയില്ലെന്ന നിലപാടുമായി സന്ദീപ് വാര്യര്‍ കൂടി എത്തിയതോടെ ബിജെപി പ്രതിസന്ധിയിലായി. പിന്നാലെ പരസ്യ പ്രസ്താവനകളും വിമര്‍ശനങ്ങളുമായി സന്ദീപ് വാര്യര്‍ കളം പിടിച്ചത് ബിജെപിയ്ക്ക് തലവേദനയായിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ ശോഭ സുരേന്ദ്രനും കെസുരേന്ദ്രനും സമാനമായ പിന്തുണയുള്ള ആളാണ് സന്ദീപ് വാര്യര്‍.

ബിജെപി നേതാക്കള്‍ പരസ്യ പ്രസ്താവനകളിലൂടെ ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെ ബിജെപിയിലെ ആഭ്യന്തര കലാപം പാലക്കാട് മണ്ഡലത്തിലെ ബിജെപി പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇതോടെയാണ് പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്ത് ആര്‍എസ്എസ് രംഗത്ത് വന്നത്.

ബിജെപി വോട്ടുകള്‍ ചോരാതിരിക്കാന്‍ ആര്‍എസ്എസ് ബൂത്ത് തലം മുതലുള്ള പാലക്കാട് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതുകൂടാതെ സന്ദീപ് വാര്യരോട് പരസ്യ പ്രസ്താവനകളില്‍ നിന്ന് പിന്‍മാറാന്‍ ആര്‍എസ്എസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സമവായ ചര്‍ച്ചകള്‍ക്ക് ആര്‍എസ്എസ് നേതൃത്വം വഹിക്കാമെന്നും സന്ദീപിനെ അറിയിച്ചു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍