'സന്ദീപോ, താനോ ഇ.ഡി​ക്കെ​തി​രെ​​ പരാതി നല്‍കിയിട്ടില്ല'; ക്രൈംബ്രാഞ്ചിന് എതിരെ വെളിപ്പെടുത്തലുമായി സന്ദീപ് നായരുടെ അഭിഭാഷക

ഇഡിക്കെതിരെ താനോ തന്റെ കക്ഷിയോ പൊലീസിന് പരാതി നൽകിയിട്ടില്ലെന്ന്  സന്ദീപ് നായരുടെ അഭിഭാഷക പി വി വിജയം. കോടതിക്കു മാത്രമാണ് സന്ദീപ് പരാതി നല്‍കിയിട്ടുള്ളത്. നിലവില്‍ താന്‍ മാത്രമാണ് സന്ദീപിന്റെ അഭിഭാഷകയെന്നും  ഇല്ലാത്ത പരാതിയില്‍ എങ്ങനെ കേസെടുക്കുമെന്നും അഡ്വ. വിജയം ചോദിച്ചു. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ.

“എന്റെ പരാതിയിലാണ് കേസെടുത്തതെന്ന വാദം തെറ്റാണ്. ഞാൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. സന്ദീപ് കോടതിക്കാണ് പരാതി നൽകിയത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല.ഡി ജിപിക്ക് പരാതി നൽകിയിട്ടില്ല. നൽകാത്ത പരാതിയിൽ എങ്ങനെ കേസെടുക്കും”- അഡ്വ. വിജയം ചോദിച്ചു.

ഇന്നലെയാണ് സന്ദീപ് നായരുടെ അഭിഭാഷക ഡി ജി പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെന്ന് പറഞ്ഞ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രെ​ ​സം​സ്ഥാ​ന​ ​ക്രൈം​ബ്രാ​ഞ്ച് ​വീ​ണ്ടും​ ​കേ​സെ​ടു​ത്തത്. ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​മൊ​ഴി​ന​ൽ​കാ​ൻ​ ​ഇ.​ഡി​ ​നി​ർ​ബ​ന്ധി​ച്ചു​വെ​ന്നാ​ണ് ​പ​രാ​തി.​ ​സ​ന്ദീ​പ് ​നാ​യ​ർ​ ​ന​ൽ​കി​യ​ ​വിവരങ്ങളുടെ അ​ടി​സ്ഥാ​ന​ത്തി​ൽ ​ ​പ​രാ​തി​ ​ന​ൽ​കുകയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ട്.

സ്വ​ർ​ണ​ക്ക​ട​ത്തു​ കേ​സി​ലെ​ ​​ ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ​ ​സ്വ​പ്ന​ ​സു​രേ​ഷി​നെ​ ​മുഖ്യമന്ത്രിക്കെതിരെ ​മൊഴി നൽകാൻ​ ​നി​ർ​ബ​ന്ധി​ച്ചു​വെ​ന്ന​ ​വ​നി​താ​ ​പൊ​ലീ​സു​കാ​രു​ടെ​ ​മൊ​ഴി​യി​ൽ​ ​നേ​രെ​ത്തെ​ ​ഇ.​ഡി​ക്കെ​തി​രെ​ ​ക്രൈം​ബ്രാ​ഞ്ച് ​കേ​സെ​ടു​ത്തി​രു​ന്നു.​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​ഓ​ഫ് ​പ്രോ​സി​ക്യൂ​ഷ​ന്റെ​ ​നി​യ​മോ​പ​ദേ​ശ​ത്തെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​കേ​സ്.​ ​തെ​റ്റാ​യി​ ​ഒ​രാ​ളെ​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തു​ക​യും​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തു​ക​യും​ ​ചെ​യ്യു​ന്ന​ത് ​ഔ​ദ്യോ​ഗി​ക​ ​കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മ​ല്ലെ​ന്ന് ​ക്രൈം​ബ്രാ​ഞ്ച് ​പ​റ​യു​ന്നു.

അതേസമയം, സ്വ​ർ​ണ​ക്ക​ട​ത്തു​ ​കേ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പേ​രു​ ​പ​റ​യാ​ൻ​ ​സ്വ​പ്ന​യെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ​ഇ.​ഡി​ക്കെ​തി​രെ​യു​ള്ള​ ​ക്രൈം​ബ്രാ​ഞ്ച് ​കേ​സ് ​റ​ദ്ദാ​ക്കാ​ൻ​ ​ഇ.​ഡി​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണെ​ന്ന് ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ണ്ട​ർ​ ​സെ​ക്ര​ട്ട​റി​ ​എം.​പി.​ ​പ്രി​യ​മോ​ൾ​ ​ന​ൽ​കി​യ​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​പ​റ​യു​ന്ന​ത്.​ ​ഹ​ർ​ജി​ ​ഇ​ന്ന് ​ഹൈ​ക്കോ​ട​തി​ ​പ​രി​ഗ​ണി​ക്കും.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?