തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ ജയിൽ മോചിതനായായി. കോഫെപോസ തടവ് അവസാനിച്ചതിനെ തുടർന്നാണ് സന്ദീപ് നായർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
നേരത്തെ സ്വർണക്കടത്ത് കേസിലും, ഡോളർക്കടത്ത് കേസിലും, കള്ളപ്പണ കേസിലും, എൻഐഎ രജിസ്റ്റർ ചെയ്ത കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലിൽ കഴിയുകയായിരുന്ന സന്ദീപ് നായർ പുറത്തിറങ്ങിയത്.
Read more
ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി വൻ സ്വർണ്ണക്കടത്താണ് സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവരടങ്ങുന്ന സംഘം തിരുവനന്തപുരം വിമാനത്താവളത്തിൽ നടത്തിയത്. യുഎഇ കോൺസൽ ജനറൽ, അറ്റാഷെ എന്നിവരുടെ അടക്കം സഹായത്തോടെയായിരുന്നു ഇത്. 30 കിലോയുടെ സ്വർണമാണ് ഒരു തവണ മാത്രം കടത്തിയത്. ഇത്തരത്തിൽ 21 തവണ കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.