ബിജെപി പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാന്‍ നീക്കം; കൃഷ്ണകുമാറിന്റെ പേരില്‍ നടപടി എടുക്കാന്‍ ശ്രമിക്കുന്നു; പാര്‍ട്ടി ആരുടെയും സ്വത്തല്ലെന്ന് സന്ദീപ് വാര്യര്‍

പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ തന്റെ തലയില്‍ ഉത്തരവാദിത്തം കെട്ടിവെക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സി കൃഷ്ണകുമാര്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ തനിക്കെതിരെ നടപടി എടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. പാര്‍ട്ടിക്കെതിരെ താനുന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാത്തത് ഇതിന്റെ ഭാഗമാണെന്നും സന്ദീപ് പറയുന്നു. .

പാലക്കാട്ട് ബിജെപി ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. തന്റെ ആത്മാഭിമാനത്തിനേറ്റ ആഘാതമാണ് വിഷയം. അത് പരിഹരിക്കാതെ പാപഭാരം അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. താന്‍ പോയാലും ഒന്നുമില്ലെന്ന തരത്തില്‍ പറയുന്നവര്‍ അച്ചടക്കം പറഞ്ഞ് ഭയപ്പെടുത്തരുത്. നടപടിയെടുക്കേണ്ടത് തന്നെ അപമാനിച്ചവര്‍ക്കെതിരെയാണെന്നും അദേഹം പറഞ്ഞു.

നേതാക്കള്‍ രണ്ടു തട്ടിലാണെന്ന് സൂചിപ്പിച്ചും പ്രവര്‍ത്തകരെ മാനസികമായി പ്രയാസപ്പെടുത്തിയും കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചവരാണ് അച്ചടക്കലംഘനം നടത്തിയതെന്നും സന്ദീപ് ആരോപിച്ചു. രാഷ്ട്രീയമായി താന്‍ ഇപ്പോഴും ബിജെപിക്കാരനാണെന്നും ബിജെപി ആരുടെയും സ്വത്തല്ലെന്നും സന്ദീപ് വ്യക്തമാക്കി.

അതേസമയം, സന്ദീപ് വാര്യര്‍ വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന നിലപാട് തുടരാന്‍ ബിജെപി നേതൃത്വത്തിന്റെ തീരുമാനം. സന്ദീപ് രാഷ്ട്രീയ നിലപട് വ്യക്തമാക്കിയ ശേഷം അച്ചടക്ക നടപടിയടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുത്താല്‍ മതിയെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണ. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ധൃതിപെട്ട് തീരുമാനം എടുത്താല്‍ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. സന്ദീപ് വാര്യറുമായി ഇനിയൊരു അനുരഞ്ജന നീക്കത്തിന് മുതിരില്ലന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

പാലക്കാട് മൂത്താന്‍തറയില്‍ തനിക്ക് ബന്ധുക്കള്‍ ഉണ്ടെന്ന സന്ദീപിന്റെ പ്രസ്താവന കൃഷ്ണകുമാറിനെ ലക്ഷ്യം വെച്ചന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അടുത്ത പുനസംഘടന വരെ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടും നേതൃത്വത്തിനുണ്ട്. എന്നാല്‍ ബിജെപി നേതൃത്വത്തിന്റെ അനുരഞ്ജന നീക്കങ്ങള്‍ക്ക് ശേഷവും സന്ദീപ് നേതൃത്വത്തോട് ഇടഞ്ഞു തന്നെ നില്‍ക്കുകയാണ്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍