കണ്ണൂർ വളക്കൈ വിയറ്റ്നാം റോഡിൽ സ്കൂൾ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. അപകട സമയത്ത് കുട്ടി ബസിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണു. ഈ കുട്ടിയുടെ പുറത്തേക്ക് മറിഞ്ഞ ബസ് പതിക്കുകയായിരുന്നു. കുറുമാത്തൂർ ചിന്മയ സ്‌കൂളിൻ്റെ ബസാണ് മറിഞ്ഞത്.
അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രികളിലേക്ക് മാറ്റി. വിദ്യാർത്ഥികളുമായി വന്ന സ്കൂൾബസ് വേറൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നുമാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ 19 കുട്ടികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയെ വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.