ഈരാറ്റുപേട്ട സി.പി.എമ്മില്‍ രണ്ട് ഏരിയാ കമ്മറ്റി അംഗങ്ങളെ തരംതാഴ്ത്തി. നഗരസഭയില്‍ അവിശ്വാസപ്രമേയത്തില്‍ എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിച്ചതിലാണ് അച്ചടക്ക നടപടി എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐ പിന്തുണയില്‍ അവിശ്വാസപ്രമേയം പാസായിരുന്നു. ഇത് സംസ്ഥാന തലത്തില്‍ തന്നെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ് സി.പി.എം രണ്ട് ഏരിയാ കമ്മറ്റി അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.
കടുത്ത വിഭാഗീയത കാരണം ഈരാറ്റുപേട്ട ലോക്കല്‍ സമ്മേളനം ഇതുവരെ നടത്താനായിട്ടില്ല. സമ്മേളനത്തില്‍ വ്യാപകമായ മത്സരം വന്നതിനെ തുടര്‍ന്ന് സമ്മേളനം മാറ്റിവെയ്ക്കുകയായിരുന്നു.
Read more
സമ്മേളന വിഷയത്തില്‍ കൂടിയാണ് നടപടി. ആകെ എട്ട് നേതാക്കള്‍ക്കെതിരേയാണ് നടപടി. ചിലരെ തരംതാഴ്ത്തുകയും ചിലരെ പുറത്താക്കുകയുമാണ് ചെയ്തിരിക്കുന്നത്. വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് നടപടിയെടുത്തത് എന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ നിലപാട്.