ലൈംഗികാതിക്രമം; സുജീഷിന് എതിരെ പരാതിയുമായി വിദേശ വനിത

കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് സൂജീഷിനെതിരെ പരാതിയുമായി വിദേശവനിത. സുജീഷില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടു എന്നാരോപിച്ച് സ്പാനിഷ് വനിതയാണ് പരാതി നല്‍കിയിരിക്കുന്നത്.

സ്‌പെയിനില്‍ നിന്ന് ഈ-മെയില്‍ മുഖാന്തരം കമ്മീഷ്ണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പാലാരിവട്ടത്തെ ഇന്‍ക്‌ഫെക്ടട് സ്റ്റുഡിയോയില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്നാണ് പരാതി. പൊലീസ് പരാതി പരിശോധിക്കുകയാണ്.

പീഡന പരാതിയില്‍ സുജിഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. 15 ദിവസത്തിനു ശേഷം കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ തീരുമാനം.

Read more

സുജീഷിന്റെ ഉടമസ്ഥതത്തിലുള്ള ഇന്‍ക്‌ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോയുടെ ആലിന്‍ ചുവട്, ചേരാനല്ലൂര്‍ കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചതായാണ് നേരത്തെ ഒരു യുവതി നല്‍കിയ പരാതി. ടാറ്റു ചെയ്യുന്നതിനിടെ പീഡിപ്പിച്ചു, ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നുമാണ് ആരോപണം. സാമൂഹ്യ മാധ്യത്തിലൂടെയാണ് യുവതി ആരോപണങ്ങള്‍ ഉന്നയിച്ചത്. തുടര്‍ന്ന് മീടൂ ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.