മുഖ്യമന്ത്രി പിണറായി പറയുന്നത് കള്ളം; നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; വീണ വിജയന്റെ കമ്പനിയുടെ ബാലന്‍സ് ഷീറ്റ് പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്

മകള്‍ വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മകനും പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജ്. മകള്‍ വീണ വിജയന്‍ ഭാര്യയുടെ പെന്‍ഷന്‍ തുക കൊണ്ടാണ് കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നാണ് ഷോണ്‍ വ്യക്തമാക്കുന്നത്. എക്‌സാലോജിക്കിന്റെ ബാലന്‍സ് ഷീറ്റ് പുറത്തുവിട്ടുകൊണ്ടാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും വായ്പയായി കിട്ടിയ 78 ലക്ഷവുമാണ് കമ്പനി തുടങ്ങാനുപയോഗിച്ച പണമായി ബാലന്‍സ് ഷീറ്റില്‍ കാണിക്കുന്നത്. ഡയറക്ടറായ വീണയില്‍ നിന്ന് തന്നെയെടുത്ത 78 ലക്ഷത്തിന്റെ വായ്പയാണ് യഥാര്‍ത്ഥത്തില്‍ കമ്പനി മൂലധനമെന്നാണ് ഷോണ്‍ പറയുന്നത്. ഇക്കാര്യം മറച്ചുവെച്ച് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും സംഭവം സഭാ സമിതി അന്വേഷിക്കണമെന്നുമാണ് ഷോണിന്റെ ആവശ്യപ്പെടുന്നത്.

Read more

ഇതിനിടെ മാസപ്പടികേസില്‍ കേന്ദ്ര അന്വേഷണത്തിന് തടയിടാനുള്ള സര്‍ക്കാര്‍ നീക്കം നടപ്പായില്ല. പൊതുമേഖലാ സ്ഥാപനമായ കെ.എസ്‌ഐഡിസിയാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെയും ആര്‍ ഒ.സിയുടേയും അന്വേഷണങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെനനാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പൊതുമേഖലാ സ്ഥാപനമായ കെ.എസ്‌ഐ.ഡിസി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് ചോദിച്ച കോടതി, കേന്ദ്ര ഏജന്‍സികളുടെ പരിശഓധനയും അന്വഷണവും സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിക്കളഞ്ഞു. തുടര്‍ന്ന് ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.