വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജിവെച്ചു

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജിവെച്ചു. യു.ഡി.എഫ് അംഗമായ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സാ ജോസാണ് രാജിവെച്ചത്. സര്‍വ്വജന സ്കൂളിന് ഫിറ്റ്നസ് നല്‍കിയ നഗരസഭാ ഭരണ സമിതിക്കെതിരെ യു.ഡി.എഫ് പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാനിരിക്കെയാണ് രാജി.

വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ നോക്കുക്കുത്തിയാക്കി എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള നഗരസഭ ഭരണ സമിതി അവഗണിക്കുകയായിരുന്നു എന്നാരോപിച്ചാണ് യു.ഡി.എഫ് അംഗം കൂടിയായ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി‍ ചെയര്‍ പേഴ്സണ്‍ രാജി സമര്‍പ്പിച്ചത്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട യോഗങ്ങളിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും തന്നെ ഉൾപ്പെടുത്താറില്ലെന്നും വത്സാ ജോസ് പറഞ്ഞു.

വിദ്യാർത്ഥിനി മരിച്ചതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത പ്രധാന അധ്യാപകരുടെ യോഗവും തന്നെ അറിയിച്ചില്ല. ഈ സാഹചര്യത്തിൽ ഭരണസമിതിയുടെ പക്ഷപാതപരമായ നിലപാടും കെടുകാര്യസ്ഥതയും കാരണം ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കാത്തതിനാലാണ് രാജിയെന്നാണ് വിശദീകരണം. യു.ഡി.എഫ് അംഗങ്ങളുമായി കൂടിയാലോചിച്ച് മുന്നോട്ടു പോകുമെന്നും അവര്‍ പറ‍ഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു