കൊച്ചിയിൽ ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

കൊച്ചിയിൽ ഒരു കോടി രൂപയുടെ മയക്കുമരുന്ന് കസ്റ്റംസ് പരിശോധനയിൽ പിടികൂടി. പാർസൽ സർവീസ് വഴി കടത്താൻ ശ്രമിക്കുന്നതിടെയാണ് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തിയത്.

ഹോങ്കോങ്ങിൽ നിന്ന് കൊച്ചി സ്വദേശിയുടെ പേരിൽ പാഴ്സലായാണ് മയക്കുമരുന്നെത്തിയത്. ഒരു കിലോയ്ക്ക് 2 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തയത്. ആംഫിറ്റമിൻ എന്ന പേരിലുള്ള അതീവ തീവ്രതയുള്ള മയക്കുമരുന്നാണ് കണ്ടെത്തിയത്. അരക്കിലോ മയക്കുമരുന്നാണ് ഇപ്പോൾ കസ്റ്റംസ് സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.

ഡിജെ പാർട്ടികളിൽ ഉപയോഗിക്കുന്ന അതീവ തീവ്രതയുള്ള ആംഫിറ്റമിൻ മനുഷ്യ ശരീരത്തിന് വലിയതോതിൽ ദോഷകരമാണ്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും കസ്റ്റംസ് സൂപ്രണ്ട് വിവേക് വ്യക്തമാക്കി.