തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍

തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായി യാത്രക്കാര്‍. ഇന്നലെ രാത്രിയാണ് സംഭവം. ട്രെയിനിലെ എസ് 5 സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റിലാണ് പാമ്പിനെ കണ്ടത്. ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

കണ്ണുര്‍ സ്വദേശിനിയും മകളുമാണ് ആദ്യം പാമ്പിനെ കണ്ടത്. തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചു. യാത്രക്കാരില്‍ ഒരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിക്കുകയും ചെയ്തു. തുടര്‍ന്ന പാമ്പിനെ കൊല്ലരുതെന്ന് പറഞ്ഞ് ചിലര്‍ ബഹളം വെച്ചു. യാത്രക്കാരന്‍ പാമ്പിന്റെ ദേഹത്തു നിന്നു വടി മാറ്റിയതോടെ പാമ്പ് കമ്പാര്‍ട്ട്മെന്റിലൂടെ ഇഴഞ്ഞു പോയി.

രാത്രി 10.15ന് ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ അധികൃതരെത്തി പരിശോധന നടത്തിയെങഅകിലും പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. യാത്രക്കാരെ പുറത്തിറക്കി മുക്കാല്‍ മണിക്കൂറോളം നേരമാണ് പരിശഓധന നടത്തിയത്. യാത്രക്കാരുടെ ബാഗുകള്‍ ഉള്‍പ്പടെ പരിശോധിച്ചു. ഫയര്‍ഫോഴ്സും വനശ്രീയില്‍ നിന്നെത്തിയ പാമ്പുപിടുത്തക്കാരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Latest Stories

ജയ്സ്വാളോ രോഹിത്തോ അല്ല! കോഹ്ലിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ ആരെന്ന് പറഞ്ഞ് ഗാംഗുലി

'ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്ത് വരുന്നത്'; പാണക്കാട് തങ്ങൾക്കെതിരായ പിണറായിയുടെ പരമാർശത്തിൽ രാഹുൽ, ആരോപണങ്ങളെല്ലാം ട്രോളി ബാഗ് പോലെ ട്രോളായി മാറും

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്‌ലിയോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി മിച്ചല്‍ ജോണ്‍സണ്‍, ഓസ്‌ട്രേലിയയ്ക്ക് അത്ഭുതം!

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; ജാർഖണ്ഡിലും മഹാരാഷ്ട്രയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്!

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന