തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായി യാത്രക്കാര്‍. ഇന്നലെ രാത്രിയാണ് സംഭവം. ട്രെയിനിലെ എസ് 5 സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റിലാണ് പാമ്പിനെ കണ്ടത്. ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
കണ്ണുര്‍ സ്വദേശിനിയും മകളുമാണ് ആദ്യം പാമ്പിനെ കണ്ടത്. തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചു. യാത്രക്കാരില്‍ ഒരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിക്കുകയും ചെയ്തു. തുടര്‍ന്ന പാമ്പിനെ കൊല്ലരുതെന്ന് പറഞ്ഞ് ചിലര്‍ ബഹളം വെച്ചു. യാത്രക്കാരന്‍ പാമ്പിന്റെ ദേഹത്തു നിന്നു വടി മാറ്റിയതോടെ പാമ്പ് കമ്പാര്‍ട്ട്മെന്റിലൂടെ ഇഴഞ്ഞു പോയി.
Read more
രാത്രി 10.15ന് ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ അധികൃതരെത്തി പരിശോധന നടത്തിയെങഅകിലും പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. യാത്രക്കാരെ പുറത്തിറക്കി മുക്കാല്‍ മണിക്കൂറോളം നേരമാണ് പരിശഓധന നടത്തിയത്. യാത്രക്കാരുടെ ബാഗുകള്‍ ഉള്‍പ്പടെ പരിശോധിച്ചു. ഫയര്‍ഫോഴ്സും വനശ്രീയില്‍ നിന്നെത്തിയ പാമ്പുപിടുത്തക്കാരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.