അര്‍ജുന്റെ ലോറിക്കായി വീണ്ടും സോണാര്‍ പരിശോധന നടത്തി; ഡ്രഡ്ജര്‍ എത്തിച്ച് പരിശോധന നടത്തണമെന്ന് നാവികസേന

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറിക്കായി വീണ്ടും സോണാര്‍ പരിശോധന നടത്തി നാവികസേന. പുഴയില്‍ ഇറങ്ങിയ നാവികസേന സംഘം തിരച്ചില്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ ഉണ്ടായിരുന്ന ഒഴുക്ക് നിലനില്‍ക്കുന്നുണ്ടെന്നാണ് നല്‍കുന്ന വിവരം.

നേരത്തെ സോണാര്‍ പരിശോധനയില്‍ മാര്‍ക്ക് ചെയ്ത 30 മീറ്റര്‍ ചുറ്റളവിലാണ് ഇന്നും പരിശോധന നടത്തിയത്. പുഴയിലെ ഒഴുക്ക് കുറഞ്ഞിട്ടില്ലാത്തതിനാല്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധ്യമാകൂ. എന്നാല്‍ ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്നതിന് 96 കോടി രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തല്‍. ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ 11 പേര്‍ മരിച്ചിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്.

Latest Stories

30 വര്‍ഷത്തെ കേസിന് തീര്‍പ്പാകുമോ? പോരടിച്ച് സഖാവ് മാധവനും സഖാവ് ശങ്കുണ്ണിയും; 'തെക്ക് വടക്ക്' ഒക്ടോബറില്‍

'അവസരം പ്രയോജനപ്പെടുത്തുന്നില്ല, ഷോട്ട് സെലക്ഷനും മോശം'; സൂപ്പര്‍ താരത്തിന് നേര്‍ക്ക് വാതില്‍ വലിച്ചടച്ച് ബിസിസിഐ

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം പ്രഖ്യാപിച്ച് വിജയ്; രാഹുല്‍ ഗാന്ധിയും, മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ളവർ പങ്കെടുക്കും?

"യമാൽ വേറെ ലെവൽ, ഈ ജനറേഷനിലെ ഏറ്റവും മികച്ച താരമാണ് അവൻ"; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെ

വിക്കറ്റ് എടുത്തതിന് പിന്നാലെ പന്തിന് നേരെ മഹ്മൂദിൻ്റെ രൂക്ഷ പരിഹാസം, വ്യക്തമായി ഒപ്പിയെടുത്ത് സ്റ്റമ്പ് മൈക്ക്; വീഡിയോ വൈറൽ

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' പ്രായോഗികമായി അസാധ്യം; രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമം; കേന്ദ്ര സര്‍ക്കാരിനെതിരെ എംകെ സ്റ്റാലിന്‍

'സിപിഐയുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാദ്ധ്യത എനിക്കില്ല, സർക്കാർ ആരെയും സംരക്ഷിക്കില്ല'; എഡിജിപി വിവാദത്തില്‍ ടിപി രാമകൃഷ്ണന്‍

കടന്നു പിടിച്ച് ആലിംഗനം ചെയ്തു, സൂപ്പര്‍ താരത്തിന്റെ പെരുമാറ്റം ഞെട്ടിച്ചു.. സിനിമയില്‍ നിന്നും എന്നെ പുറത്താക്കി; വെളിപ്പെടുത്തി നടി ഷമ

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം

തൃശൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പുരുഷന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല