ശ്രീരാമകൃഷ്ണന്റെ മകള്‍ വിവാഹിതയാകുന്നു; വിവാഹം വൃദ്ധമന്ദിരത്തില്‍

മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകള്‍ നിരഞ്ജന വിവാഹിതയാകുന്നു. തിരുവനന്തപുരം പി.ടി.പി. നഗര്‍ വൈറ്റ്പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീതാണ് വരന്‍.

ഈ മാസം 22ന് തവനൂരിലെ വൃദ്ധമന്ദിരത്തില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. വിവാഹം അമ്പലത്തില്‍ വെച്ച് നടത്തണ്ടെന്നും അമ്മമാരുടെ മുന്നില്‍ വെച്ച് മതിയെന്നും നിരഞ്ജനയാണ് തീരുമാനിച്ചത്. ഓണം ഉള്‍പ്പെടെ വിശേഷ ദിവസങ്ങളിലെല്ലാം ശ്രീരാമകൃഷ്ണനും കുടുംബവും വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് ചിലവഴിക്കാറുള്ളത്. ഇവിടുത്തെ അന്തേവാസികളോടുള്ള അടുപ്പമാണ് അവരുടെ മുന്നില്‍ വെച്ച് വിവാഹം നടത്താന്‍ നിരഞ്ജനയെ പ്രേരിപ്പിച്ചത്.

Read more

ഞായറാഴ്ച ഒമ്പത് മണിക്കാണ് വിവാഹം. നിലവില്‍ കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് നിരഞ്ജന. എം.ബി.എയക്ക് പഠിക്കുമ്പോള്‍ നിരഞ്ജനയുടെ സീനിയറായിരുന്നു സംഗീത്.