സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്; ബസ് ചാര്‍ജ് വര്‍ദ്ധന ചര്‍ച്ചയാവും

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഒരുപാട് നാളുകള്‍ക്ക് ശേഷം ഓഫ്‌ലൈനായാണ് യോഗം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സെക്രട്ടേറിയറ്റിലെ ക്യാബിനറ്റ് റൂമിലാണ് യോഗം. ഒരുപാട് നാളുകള്‍ക്ക് ശേഷം ബസ്, ടാക്‌സി, ഓട്ടോ നിരക്ക് വര്‍ദ്ധന സംബന്ധിച്ച വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

മിനിമം ചാര്‍ജ് 10 രൂപയാക്കാനും കിലോമീറ്ററിന് ഒരു രൂപ വര്‍ദ്ധിപ്പിക്കാനും യോഗത്തില്‍ അനുമതി നല്‍കിയേക്കും. കെഎസ്ഇബി ചെയര്‍മാന്റെ ആരോപണങ്ങളും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും. മുഖ്യമന്ത്രി ആലപ്പുഴ ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതിനെ തുടര്‍ന്നാണ് ഇന്നലെ ചേരേണ്ടിയിരുന്ന യോഗം ഇന്നത്തേക്ക് മാറ്റിയത്.

അതേ സമയം സംസ്ഥാന ബജറ്റിന് മുന്നോടിയായുള്ള നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. മാര്‍ച്ച് 11നാണ് ബജറ്റ് അവതരണം. രണ്ട് ഘട്ടങ്ങളിലായാണ് സമ്മേളനം നടക്കുക. മാര്‍ച്ച് 23 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍