സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഒരുപാട് നാളുകള്‍ക്ക് ശേഷം ഓഫ്‌ലൈനായാണ് യോഗം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സെക്രട്ടേറിയറ്റിലെ ക്യാബിനറ്റ് റൂമിലാണ് യോഗം. ഒരുപാട് നാളുകള്‍ക്ക് ശേഷം ബസ്, ടാക്‌സി, ഓട്ടോ നിരക്ക് വര്‍ദ്ധന സംബന്ധിച്ച വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
മിനിമം ചാര്‍ജ് 10 രൂപയാക്കാനും കിലോമീറ്ററിന് ഒരു രൂപ വര്‍ദ്ധിപ്പിക്കാനും യോഗത്തില്‍ അനുമതി നല്‍കിയേക്കും. കെഎസ്ഇബി ചെയര്‍മാന്റെ ആരോപണങ്ങളും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും. മുഖ്യമന്ത്രി ആലപ്പുഴ ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതിനെ തുടര്‍ന്നാണ് ഇന്നലെ ചേരേണ്ടിയിരുന്ന യോഗം ഇന്നത്തേക്ക് മാറ്റിയത്.
Read more
അതേ സമയം സംസ്ഥാന ബജറ്റിന് മുന്നോടിയായുള്ള നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. മാര്‍ച്ച് 11നാണ് ബജറ്റ് അവതരണം. രണ്ട് ഘട്ടങ്ങളിലായാണ് സമ്മേളനം നടക്കുക. മാര്‍ച്ച് 23 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക.