സംസ്ഥാന സ്‌കൂള്‍ കായിക മേള നവംബര്‍ നാലു മുതല്‍; ആവേശം പകരാന്‍ കളിക്കളത്തിലേക്ക് മമ്മൂട്ടിയും; ഭാഗ്യ ചിഹ്നം തക്കുടു

സംസ്ഥാന സ്‌കൂള്‍ കായിക മേള നവംബര്‍ നാലു മുതല്‍ 11 വരെ എറണാകുളത്ത് നടക്കും.
17 വേദികളിലായി പകലും രാത്രിയിലുമായാണ് മത്സരങ്ങള്‍ നടത്തുക. നടന്‍ മമ്മൂട്ടി കായികമേളയുടെ ഉദ്ഘാടന വേദിയില്‍ എത്തും.

24000 കായികതാരങ്ങള്‍ പങ്കെടുക്കുമെന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവര്‍ റോളിംഗ് ട്രോഫി സമ്മാനമായി നല്‍കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തക്കുടു (അണ്ണാറകണ്ണന്‍) ആണ് മേളയുടെ ഭാഗ്യ ചിഹ്നം. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ കൂടി ഉള്‍പ്പെടുത്തിയാകും മേള സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ 1600 ഓളം കുട്ടികള്‍ പങ്കെടുക്കും. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കൂടുതല്‍ കുട്ടികളെ അടുത്ത വര്‍ഷം മുതല്‍ മേളയുടെ ഭാഗമാക്കും. കായികമേള സ്‌കൂള്‍ ഒളിമ്ബിക്‌സ് എന്ന് പേര് മാറ്റാനായി ഒളിമ്ബിക്‌സ് അസോസിയേഷനെ സമീപിച്ചെങ്കിലും സംഘടനയിലെ വിഭാഗീയതയെ തുടര്‍ന്ന് മറുപടി ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു.

Latest Stories

അവന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി? മത്സരത്തിന് മുമ്പ് സൂപ്പർ താരത്തെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ; ആരാധകർക്ക് ആശങ്ക

ഐശ്വര്യ റായ്‌യെ ചതിച്ചു, അഭിഷേക് ബച്ചന്‍ നിമ്രത് കൗറുമായി പ്രണയത്തില്‍; എല്ലാം സമയത്ത് തന്നെ നടക്കും, തുറന്നടിച്ച് നിമ്രത്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല; സംസ്ഥാന സർക്കാരിന് നോട്ടീസ്

IND vs NZ: 'കാര്യങ്ങള്‍ തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയയല്ല'; സൂപ്പര്‍ താരത്തിന്‍റെ ഭാവിയില്‍ നിലപാടറിയിച്ച് ഗംഭീര്‍

എനിക്ക് അത് വേണം, ഞാൻ അതിനായി അദ്ധ്വാനിക്കുകയാണ്; വമ്പൻ പ്രസ്താവനയുമായി സഞ്ജു സാംസൺ

"ഡാന" ചുഴലിക്കാറ്റ്; ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തെറി കേള്‍ക്കുന്നത് ഞാനാണ്, പക്ഷെ ആ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് അമ്മയും: ഹണി റോസ്

പത്രികാ സമ‍ർപ്പണത്തിനൊരുങ്ങി പ്രിയങ്ക ഗാന്ധി; നാമനിർദ്ദേശ പത്രികയിൽ ഔദ്യോഗികമായി ഒപ്പുവച്ചു

നടക്കാനിരിക്കുന്നത് വമ്പൻ കൂടുമാറ്റങ്ങൾ, ഞെട്ടിക്കാനൊരുങ്ങി രണ്ട് ടീമുകൾ; ഇന്ത്യൻ സൂപ്പർ താരങ്ങൾ ലേലത്തിലേക്ക്

പ്രിയങ്ക ഗാന്ധി വയനാട്ടിൽ; പത്രിക സമർപ്പണം ആഘോഷമാക്കാൻ കോൺഗ്രസ്, രാഹുൽ വയനാട്ടിലെത്തി; വമ്പൻ റോഡ് ഷോ