സംസ്ഥാന സ്‌കൂള്‍ കായിക മേള നവംബര്‍ നാലു മുതല്‍; ആവേശം പകരാന്‍ കളിക്കളത്തിലേക്ക് മമ്മൂട്ടിയും; ഭാഗ്യ ചിഹ്നം തക്കുടു

സംസ്ഥാന സ്‌കൂള്‍ കായിക മേള നവംബര്‍ നാലു മുതല്‍ 11 വരെ എറണാകുളത്ത് നടക്കും.
17 വേദികളിലായി പകലും രാത്രിയിലുമായാണ് മത്സരങ്ങള്‍ നടത്തുക. നടന്‍ മമ്മൂട്ടി കായികമേളയുടെ ഉദ്ഘാടന വേദിയില്‍ എത്തും.

24000 കായികതാരങ്ങള്‍ പങ്കെടുക്കുമെന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവര്‍ റോളിംഗ് ട്രോഫി സമ്മാനമായി നല്‍കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തക്കുടു (അണ്ണാറകണ്ണന്‍) ആണ് മേളയുടെ ഭാഗ്യ ചിഹ്നം. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ കൂടി ഉള്‍പ്പെടുത്തിയാകും മേള സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

Read more

ആദ്യ ഘട്ടത്തില്‍ 1600 ഓളം കുട്ടികള്‍ പങ്കെടുക്കും. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കൂടുതല്‍ കുട്ടികളെ അടുത്ത വര്‍ഷം മുതല്‍ മേളയുടെ ഭാഗമാക്കും. കായികമേള സ്‌കൂള്‍ ഒളിമ്ബിക്‌സ് എന്ന് പേര് മാറ്റാനായി ഒളിമ്ബിക്‌സ് അസോസിയേഷനെ സമീപിച്ചെങ്കിലും സംഘടനയിലെ വിഭാഗീയതയെ തുടര്‍ന്ന് മറുപടി ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു.