തൃശൂര്‍ നഗരത്തിലെ ശക്തന്‍ തമ്പുരാന്റെ പ്രതിമ കെസ്ആര്‍ടിസി ഇടിച്ചു തകര്‍ത്തു; യാത്രക്കാര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസിടിച്ച് തൃശൂര്‍ നഗരത്തിലെ ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് ഇന്നു പുലര്‍ച്ചെ പ്രതിമയിലേക്ക് ഇടിച്ചു കയറിയത്.

അപകടത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇരുമ്പുവേലി തകര്‍ത്താണ് ബസ് ഇടിച്ചു കയറിയത്. പ്രതിമ താഴേയ്ക്ക് വീണു. എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചുമാറ്റിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് ഡ്രൈവറ പറയുന്നത്.

യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല. സ്ഥലത്തുനിന്നു ബസ് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രതിമ നേരെയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ പ്രതിമയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.