ഹൈക്കോടതിയിൽ ആത്മഹത്യാശ്രമവുമായി യുവാവ്; കൈ ഞെരമ്പ് മുറിച്ചത് പെൺസുഹൃത്ത് കൂടെവരാൻ തയ്യാറാകാത്തതിനാൽ

കേരള ഹൈക്കോടതിയിൽ ആതമഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. ഇയാൾ ഉൾപ്പെട്ട ഹെർബിയസ് കോർപസ് കോടതി പരിഗണിക്കുന്നതിനിടെയാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. തൃശൂർ സ്വദേശിയായ വിഷ്ണു എന്ന യുവാവ് കൈ ഞെരമ്പ് മുറിക്കുകയായിരുന്നു.

വിഷ്ണുവിനൊപ്പം പോകാൻ തയ്യാറല്ലെന്ന് പെൺസുഹൃത്ത് അറിയിച്ചിരുന്നു. ഇതോടെയാണ് വിഷ്ണു ജീവനൊടുക്കാൻ ശ്രമിച്ചത്. കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് അനു ശിവരാമന്റെ ചേംബറിനു പുറത്തായിരുന്നു സംഭവം.

വിഷ്ണുവും യുവതിയും കുറച്ചു നാളുകളായി ഒരുമിച്ചു താമസിക്കുകയായിരുന്നു. അതിനിടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് മതാപിതാക്കൾ കോടതിയിൽ ഹേബിയസ് കോർപ്പസ് ഫൽ ചെയ്യുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരായ യുവതി മാതാപിതാക്കൾക്കൊപ്പം പോകണമെന്ന് പറയുകയായിരുന്നു.

Read more

ഇതോടെയാണ് വിഷ്ണു നിയന്ത്രണം വിട്ടത്. ചേംബറിന് പുറത്തിറങ്ങിയ ഇയാൾ കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീട് ജസ്റ്റിസ് ഇടപെട്ടാണ് ഇയാളെ സംയമനത്തിലാക്കിയത്.തുടർന്ന് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.