അടൂരിന് പകരം സയീദ് അഖ്തര്‍ മിര്‍സ; കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്‌ററ്റ്‌റ്യൂട്ടിന് പുതിയ ചെയര്‍മാന്‍

സയീദ് അഖ്തര്‍ മിര്‍സയെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്‌ററ്റ്‌റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചു. അടൂര്‍ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് പുതുനിയമനം. പുണെ എഫ് ടി ഐ ഐ മുന്‍ ചെയര്‍മാന്‍ കൂടിയാണ് മിര്‍സ. ഇന്ത്യന്‍ ജീവിതത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥകളാണ് തന്റെ ചലച്ചിത്രങ്ങളിലൂടെ മിര്‍സ അവതരിപ്പിച്ചിട്ടുള്ളത്.

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പശ്ചാത്തലത്തിലാണ് നസീം എന്ന ചിത്രം മിര്‍സ എടുത്തത്. അതോടെ ഇനി തനിക്ക് സിനിമയിലൂടെ ലോകത്തോട് ഒന്നും പറയാനില്ലെന്നും പ്രഖ്യാപിച്ച് സിനിമയില്‍ നിന്ന് പിന്‍വാങ്ങിയ സാമൂഹ്യപ്രതിബദ്ധതയുടെ ആള്‍രൂപമായ മിര്‍സ, നോവലുകളും ഓര്‍മ്മക്കുറിപ്പുകളും പുസ്തകങ്ങളുമായി നമുക്കൊപ്പം തുടര്‍ന്നും നമുക്കൊപ്പം സക്രിയമായി തുടരുന്നുണ്ടായിരുന്നു. നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹം 2021ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയ ജൂറി ചെയര്‍മാനായും ഉണ്ടായിരുന്നു.

ബോംബെയിലെ തെരുവുകളിലെ മനുഷ്യരുടെ ജീവിതം ആവിഷ്‌കരിച്ച, അവരുടെ പട്ടിണിക്കും തൊഴിലില്ലായ്മക്കും വേട്ടയാടലുകള്‍ക്കും കാരണം തേടിയ, സ്വന്തം സിനിമ പൂര്‍ണമാകണമെങ്കില്‍ തെരുവുകളിലെ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കണമെന്നു കരുതിയ ചലച്ചിത്രപ്രതിഭയുടെ സാന്നിധ്യം കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പോലൊരു സ്ഥാപനത്തിലെ പഠിതാക്കള്‍ക്ക് ഏറ്റവും മികച്ചൊരു വഴിവിളക്കാവും, അത് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ദേശീയ തലത്തിലെ മികവിന്റെ കേന്ദ്രമാക്കി മാറ്റും എന്നു സര്‍ക്കാര്‍ കരുതുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

കേരളത്തെ എന്നും സാകൂതം വീക്ഷിക്കുന്ന, കേരളത്തിന്റെ ചലച്ചിത്രാവിഷ്‌കാരങ്ങളെ, അതില്‍ത്തന്നെ പുതുതലമുറ ചലച്ചിത്രകാരന്മാരെ ഏറ്റവും സ്‌നേഹത്തോടെ വീക്ഷിക്കുന്ന ഈ മാനവപക്ഷ ചലച്ചിത്രകാരനെ നവകാല ചലച്ചിത്ര പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ നാം ഉയര്‍ത്തിക്കൊണ്ടുവരുന്ന മഹാസ്ഥാപനത്തിന്റെ മേധാവിയായി ലഭിച്ചതില്‍ ഏറ്റവും അഭിമാനിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം