നിരോധിക്കപ്പെട്ട പിഎഫ്ഐ അംഗങ്ങളുമായി തനിക്ക് ബന്ധം ഉണ്ടെന്ന് തെളിയിക്കണം; കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ടി എൻ പ്രതാപൻ

നിരോധിക്കപ്പെട്ട പിഎഫ്ഐ അംഗങ്ങളുമായി തനിക്ക് ബന്ധം ഉണ്ടെന്ന് തെളിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ടിഎൻ പ്രതാപൻ എംപി. പിഎഫ്ഐ അംഗങ്ങളാണ് പ്രതാപന്റെ ശിങ്കിടികളെന്ന് കെ സുരേന്ദ്രൻ ഉയർത്തിയ ആരോപണത്തിനാണ് പ്രതാപൻ മറുപടി നൽകിയത്. തനിക്ക് പിഎഫ്ഐ ബന്ധമുണ്ടെങ്കിൽ സുരേന്ദ്രൻ അത് തെളിയിക്കണമെന്ന് പ്രതാപൻ പറഞ്ഞു.

Read more

അതേ സമയം തൃശൂരിൽ നടത്തിയ ചാണകവെള്ളം തളിച്ചുകൊണ്ട് യൂത്ത് കോൺ​ഗ്രസ് നടത്തിയ സമരത്തിൽ പ്രതാപൻ വിയോജിപ്പ് പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വേദിക്കരികിൽ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിച്ച് സമരം നടത്തിയത്. ഇത് ബിജെപി പ്രവർത്തകർ തടഞ്ഞതോടെ പ്രദേശത്ത് സംഘർഷമുണ്ടാവുകയായിരുന്നു. സമരക്കാരെ പിന്തിരിപ്പിക്കാൻ പൊലീസ് ഇടപെടുകയായിരുന്നു.