കൊച്ചിയില്‍ ടാറ്റു സ്്റ്റുഡിയോയില്‍ ലൈംഗിക അതിക്രമം നേരിട്ട സംഭവത്തില്‍ പൊലീസില്‍ പരാതി. ഏഴ് പേരാണ് കൊച്ചിയിലെ ഇന്‍ക്ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് എന്നയാള്‍ക്കെതിരെ പരാതി നല്‍കിയത്. കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയായിരുന്നു യുവതികള്‍ വെള്ളിയാഴ്ച വൈകീട്ട് പരാതി നല്‍കിയത്. ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവ ആരോപിച്ചാണ് പരാതികള്‍.
സമൂഹിക മാധ്യമമായ റെഡിറ്റിലൂടെയാണ് ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ ഒരു യുവതി ആക്ഷേപം ഉന്നയിച്ച് രംഗത്ത് എത്തിയത്. പിന്നാലെ കൂടുതല്‍ പേര്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തുകയായിരുന്നു. എന്നാല്‍ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മീ ടു ആരോപിച്ച ഒരു യുവതി പരാതിയില്ലെന്ന് അറിയിച്ചന്നൊണ് വിവരം.
അതേസമയം കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് മറ്റ് യുവതികള്‍ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ മാസ് പെറ്റീഷനായി മുന്നോട്ട് പോകുമെന്നും കൂടുതല്‍ പേര്‍ നിയമ പരാതിയുമായി രംഗത്ത് എത്തുമെന്നും യുവതികള്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി ‘വയാ കൊച്ചി’ എന്ന കൂട്ടായ്മയും രംഗത്തുണ്ട്.
Read more
അതേസമയം, സംഭവത്തില്‍ ആരോപണ വിധേയനായ ഇന്‍ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സൂജീഷ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു.ടാറ്റു സ്റ്റുഡിയോക്ക് എതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ കൊച്ചിയിലെ നിരവധി ടാറ്റൂ സ്റ്റൂഡിയോകളില്‍ കഴിഞ്ഞ ദിവസം പൊലീസ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. കൃത്യമായ രേഖകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ച സ്റ്റുഡിയോകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു.