അട്ടമലയിലേക്ക് രക്ഷാപ്രവര്‍ത്തകരുടെ സംഘം; കുടുങ്ങിക്കിടക്കുന്നവരില്‍ അതിഥി തൊഴിലാളികളും തോട്ടം തൊഴിലാളികളും

ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട അട്ടമലയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ പുറപ്പെട്ടു. അട്ടമലയില്‍ കുടുങ്ങിയവര്‍ക്കായി ദൗത്യസംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചൂരല്‍മലയിലൂടെ മാത്രമേ അട്ടമല നിവാസികള്‍ക്ക് പുറത്തുകടക്കാനാകൂ. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മല ഒലിച്ചുപോയതോടെ അട്ടമല നിവാസികള്‍ രണ്ട് ദിവസമായി കുടുങ്ങി കിടക്കുകയാണ്.

ദുരന്തത്തില്‍ അട്ടമലയില്‍ ആര്‍ക്കും തന്നെ ജീവഹാനി ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ദുരന്തഭൂമിയില്‍ ഒറ്റപ്പെട്ടുപോയവരെ എത്രയും വേഗം പുറത്തെത്തിക്കാനാണ് രക്ഷാദൗത്യത്തിന്റെ ശ്രമം. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം മെഡിക്കല്‍ ടീമും അട്ടമലയിലേക്ക് തിരിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് അട്ടമലിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍.

ഇവര്‍ക്കൊപ്പം അതിഥി തൊഴിലാളികളും പ്രദേശത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം. ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കൊപ്പം തോട്ടം ജോലികള്‍ക്കെത്തിയ അതിഥി തൊഴിലാളികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അട്ടമലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് വിവരം.

ദുരന്തബാധിത പ്രദേശമായ ചൂരല്‍ മലയില്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ദിവസമായ ഇന്നും ദുരന്തഭൂമിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാണെന്ന് അധികൃതര്‍ അറിയിക്കുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്