വയനാടിന് ആശ്വാസം പകരാന്‍ കേന്ദ്രം തയ്യാറാകുന്നില്ല; സഹായം നല്‍കിയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയില്‍

വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ദുരിതാശ്വാസത്തിന് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുന്നില്ലെന്നാരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര സര്‍ക്കാര്‍ ദുരിതാശ്വാസത്തിന് പ്രത്യേക സഹായം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു.

ദുരിതാശ്വാസം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ചൂരല്‍മല-മുണ്ടക്കൈ തീവ്രസ്വഭാവമുള്ള ദുരന്തമായി വിജ്ഞാപനം ചെയ്യണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയെ ധരിപ്പിച്ചു.

ആവശ്യം അംഗീകരിച്ചെങ്കില്‍ പുനര്‍ നിര്‍മ്മാണത്തിനായി ആഗോള സഹായം ലഭിക്കുമായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ബാക്കിയുണ്ടായിരുന്നത് 782.99 കോടി രൂപയാണ് ഈ ഫണ്ട് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിത പ്രദേശത്ത് മാത്രമായി ഉപയോഗിക്കേണ്ടതല്ലെന്നും ഹൈക്കോടതിയില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

Latest Stories

'നമ്മൾ വിചാരിച്ചാൽ തെറ്റിദ്ധരിപ്പിക്കാവുന്ന ആളല്ല മുഖ്യമന്ത്രി'; തോമസ് കെ.തോമസിന്റെ വാദം അടിസ്ഥാനരഹിതമെന്ന് ആന്റണി രാജു

'പ്രചാരണത്തിന് പ്ലാസ്റ്റിക് ഫ്ലക്സ്, എൽഡിഎഫ് ചട്ടം ലംഘിച്ചു'; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

വര്‍ലിയിലെ വമ്പന്‍ പോര്, 'കുട്ടി താക്കറെ'യെ വീഴ്ത്താന്‍ ശിവസേന!

ചാടിപ്പോയി ശിവസേനയിലെത്തിയ കോണ്‍ഗ്രസുകാരന്റെ അങ്കം; വര്‍ലിയിലെ വമ്പന്‍ പോര്, 'കുട്ടി താക്കറെ'യെ വീഴ്ത്താന്‍ ശിവസേന!

'ഇറച്ചിക്കടയുടെ മുന്നിൽ പട്ടികൾ നില്‍ക്കുന്ന പോലെ'; മാധ്യമങ്ങളെ വീണ്ടും അധിക്ഷേപിച്ച് എൻഎൻ കൃഷ്‌ണദാസ്

അത് ബോര്‍ ആവില്ലേ.. എന്തിനാണ് അതെന്ന് ഞാന്‍ ചോദിച്ചു, സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ എനിക്ക് പിആര്‍ വേണ്ട: സായ് പല്ലവി

ആക്രമിക്കാൻ വന്ന നായ്ക്കളെ കല്ലെറിഞ്ഞു; ബെം​ഗളൂരുവിൽ മലയാളി യുവതിക്ക് നേരെ മർദ്ദനവും ലൈംഗിക അതിക്രമവും

സരിനുമായുള്ള കൂടിക്കാഴ്ച, സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറി ഷാനിബ്; ഇനി എൽഡിഎഫിന് വേണ്ടി വോട്ട് തേടും

മാതൃത്വം നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കുന്നു..; ജഗദിന്റെ ക്ലിക്കില്‍ അമല

തമിഴ്നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല, അപകടത്തിൽപ്പെട്ടത് കേരളത്തിലേക്കുള്ള വിവേക് എക്‌സ്പ്രസ്