നോണ്‍വെജ് വിവാദത്തിന്റെ തീ അണഞ്ഞു; കലോത്സവത്തിന് അടുപ്പ് കത്തിക്കാന്‍ പഴയിടം ഉണ്ടാകും

കലോത്സവ കലവറയിലേക്ക് പഴയിടം തിരികെ എത്തുന്നു. ഇത്തവണയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണം തയ്യാറാക്കാനുള്ള കരാര്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്ക് തന്നെ. അവസാന വര്‍ഷത്തെ സംസ്ഥാന കലോത്സവത്തിനോടനുബന്ധിച്ച് ഉടലെടുത്ത വിവാദങ്ങളെ തുടര്‍ന്ന് കലോത്സവത്തിന് ഇനി ഭക്ഷണമൊരുക്കാന്‍ താനില്ലെന്ന് മോഹനന്‍ നമ്പൂതിരി അറിയിച്ചിരുന്നു.

ഇത്തവണയും മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി സസ്യാഹാരം മാത്രമേ വിളമ്പൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതോടെയാണ് പഴയിടം മോഹനന്‍ നമ്പൂതിരി ടെന്‍ഡറില്‍ പങ്കെടുത്തത്. ജനുവരി 3ന് കൊല്ലത്ത് സംസ്ഥാന കലോത്സവത്തിന് വേദി ഒരുങ്ങുമ്പോള്‍ കലവറയില്‍ തന്റെ പ്രവര്‍ത്തനവും ആരംഭിക്കുമെന്ന് പഴയിടം വ്യക്തമാക്കി.

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായി പഴയിടം പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കലോത്സവത്തിന് മാംസാഹാരവും ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് കലോത്സവ വേദികള്‍ക്കായി ഭക്ഷണമൊരുക്കാന്‍ ഇനി താനില്ലെന്ന് പഴയിടം അറിയിച്ചത്.

വിഭവങ്ങളെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ ആശങ്ക ഉണ്ടാക്കിയെന്നും നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും കഴിഞ്ഞ വര്‍ഷം മോഹനന്‍ നമ്പൂതിരി പറഞ്ഞിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം